Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോയിസ് ഓഫ് പാലക്കാട് സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു

വോയിസ് ഓഫ് പാലക്കാട് സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഹ്റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ ,വോയിസ് ഓഫ് പാലക്കാട് ജുഫൈർ അൽ സഫീർ ടവറിൽറിൽ വച്ച് ഓഗസ്റ്റ് 12 നു സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു.VOP കുടുംബാഗങ്ങളുടെയും കുട്ടികളുടെയൂം വിവിധ കലാപ്രകടനങ്ങളും .ബഹ്റിനിലെ നാടൻപാട്ട് കലാകാരൻ സുകുമാരനും സംഘവും അവതരിപ്പിച്ച നൃത്തങ്ങളും കോമഡി ഉത്സവം ഫെയിം രാജേഷ് ,പ്രശാന്ത് തുടങ്ങിയവർ അവതരിപ്പിച്ച മിമിക്രി കൂടാതെ പാലക്കാടൻ തനതു ശൈലിയിലുള്ള വിഭവങ്ങളും കൊണ്ട് ശ്രദ്ധേയമായി.

പരിപാടിയിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് കുമാർ,കലാകാരൻ സുകുമാരൻ,സാമൂഹ്യപ്രവർത്തകൻ എടത്തൊടി ഭാസ്‌കരൻ,മുതിർന്ന അംഗം പൊന്നൻ എന്നിവരെ ആദരിച്ചു.

ഈ വർഷത്തെ ഓണാഘോഷം ,പൊന്നോണം 2019 ശ്രീ ബാബു കൃഷ്ണൻ കൺവീനർ ആയി അതി ഗംഭീരമായി ഒക്ടോബർ 4 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മുതൽ 3 മണിവരെ നടത്തും ,കരിമ്പുഴ മണിനായർ ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ ,നാടൻപാട്ടിന്റെ രാജകുമാരനും ,ഫോൾക്ലോർ അവാർഡ് ജേതാവുമായ പ്രണവം ശശി അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ,വമ്പിച്ച വിലക്കുറവിൽ വിവിധ സാധനങ്ങൾ ലഭിക്കുന്ന ഓണച്ചന്ത കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി ,പുലിക്കളി തുടങ്ങി വിവിധതരം പരിപാടികളും ഉണ്ടായിരിക്കുന്നതാണ് .

പൊന്നോണം 2019 ഫ്‌ളായെർ സദ്യ കൂപ്പണും പ്രസ്തുത ചടങ്ങിൽ വച്ച് ബഹ്റൈനിലെ ചലച്ചിത്ര പ്രവർത്തകനും വോയിസ് ഓഫ് പാലക്കാടിന്റെ മുതിർന്ന അംഗവുമായ രാംഗോപാൽ മേനോൻ ഓണച്ചന്തയുടെ സ്പോൺസർ മിനി സുരേഷിന് നൽകികൊണ്ട് നിർവഹിച്ചു.വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോഓർഡിനേറ്റർ ജയശങ്കർ സി നായരും സെക്രട്ടറിശ്യം കൃഷ്ണനും പരിപാടിക്ക് നേതൃത്ത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക് 38389260 ,33350045 ,34313899 എന്ന
നമ്പറിൽ ബന്ധപെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP