Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സുഗതകുമാരിയുടെ വിയോഗം; അനുശോചനവുമായി ബഹ്‌റിനെ പ്രവാസി സംഘടനകൾ

സുഗതകുമാരിയുടെ വിയോഗം; അനുശോചനവുമായി ബഹ്‌റിനെ പ്രവാസി സംഘടനകൾ

സ്വന്തം ലേഖകൻ

കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

മനാമ: കവയത്രിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സുഗതകുമാരിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള കവിതാ രംഗത്ത് തന്റെ കയ്യൊപ്പ് ചാർത്തുന്നതോടൊപ്പം സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് പൊതുരംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടേത്. പ്രകൃതിക്കും സ്ത്രീ സമൂഹത്തിനും നിലകൊണ്ട അവരുടെ വിയോഗം ഇന്ത്യൻ സാഹിത്യ രംഗത്തിന് തന്നെ തീരാനഷ്ടമാണ്.

അവരുടെ സംഭാവനകൾ എന്നും ഇന്ത്യൻ സാഹിത്യ രംഗത്ത് ശ്രദ്ധേയമായി തന്നെ നിലകൊള്ളും. തന്റെ കവിതകളിലൂടെ ഇന്ത്യയോളം വളർന്ന കവയത്രിയായിരുന്നു സുഗതകുമാരിയെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.

സീറോ മലബാർ സൊസൈറ്റി അനുശോചിച്ചു

മലയാളിയുടെ അഭിമാനമായിരുന്ന സുഗതകുമാരിടീച്ചറുടെ വേർപാടിൽ സീറോമലബാർ സോസൈറ്റി അനുശോചിച്ചു.മലയാളിയെ ആർദ്രതയും വാത്സല്യവും പരിതസ്ഥിതി സ്‌നേഹവും പഠിപ്പിച്ച ഒരു മാതൃകാ കവയത്രിയായിരുന്നു സുഗതകുമാരി ടീച്ചർ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക അനുശോചനസന്ദേശത്തിൽ പറഞ്ഞു.പ്രിയ സാഹിത്യകാരി വിടപറഞ്ഞെങ്കിലും മലയാളത്തിന്റെ പൂമുഖത്ത് കെടാവിളക്കായി എന്നും നിലനിൽക്കുമെന്ന് ജനറൽസെക്രട്ടറി സജു സ്റ്റീഫനും പറഞ്ഞു

അനീതിക്കെതിരായ പോരാട്ടം കേവലം കവിതയിലൂടെ മാത്രമല്ല സംഘടിതമായ മുന്നേറ്റങ്ങളുടെ നേതൃത്വം തെളിയിച്ച, മനുഷ്യ സ്‌നേഹത്തിന്റെ മഹാമാതൃകക്ക് സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.

സുഗതകുമാരി ടീച്ചറിന്റെ വേർപാട് സാംസ്‌കാരിക,സാമൂഹികമേഖലക്ക് തീരാ നഷ്ടം: ഐവൈസിസി ബഹ്റൈൻ

മനാമ:പത്മശ്രീ സുഗതകുമാരി ടീച്ചറിന്റെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ്. കവയത്രി എന്നതിലുപരി സാമൂഹിക പ്രവർത്തക,പരിസ്ഥിതി പ്രവർത്തക എന്നീ നിലയിലെല്ലാമുള്ള ടീച്ചറിന്റെ സേവനം വിലമതിക്കുവാൻ ആകാത്തതാണ് എന്ന് ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.

മനുഷ്യരാശി ഉള്ളടത്തോളം കാലം അവരുടെ കവിതകൾ പോലെതന്നെ പ്രവർത്തനങ്ങളും ഓർമ്മിക്കപ്പെടും.പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയും,മനുഷ്യരെ കാർന്നു തിന്നുന്ന ലഹരി ഉപയോഗത്തിന് എതിരെയും അവർ നടത്തിയ ഇടപെടലുകൾ മറക്കുവാൻ സാധിക്കില്ല.

കവികളും സാംസ്‌കാരിക നായകരും തൂലിക പടവാളാക്കി അനീതിക്കെതിരെ ശബ്ദിക്കുമ്പോൾ തൂലികക്കൊപ്പം നേരിട്ടിറങ്ങി സമരങ്ങൾ നയിച്ച ചരിത്രമാണ് ടീച്ചറുടേത്. അശരണർക്കും ആലംബഹീനർക്കും അത്താണിയായി എപ്പോഴും ടീച്ചർ മുന്നിലുണ്ടായിരുന്നു.അവർ പകർന്നു തന്ന നേരിന്റെ നന്മയുടെ വെളിച്ചം കെടാതെ കാത്ത് സൂക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുത്തരുടേയുമാണ് എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം,ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP