Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയബാധിതർക്ക് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ 15 സെന്റ് ഭൂമി നൽകും

പ്രളയബാധിതർക്ക് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ 15 സെന്റ് ഭൂമി നൽകും

സ്വന്തം ലേഖകൻ

മനാമ: പ്രളയക്കെടുതിയിൽപ്പെട്ട് നിരാലംബരായ മൂന്നുപേർക്ക് കണ്ണൂർ കൂത്തുപറമ്പ് - കണ്ണവം പ്രദേശത്ത് തന്റ പേരിൽ ഉള്ള 15 സെന്റ് ഭൂമി സൗജന്യമായി നൽകാൻ പ്രവാസി കമ്മീഷൻ അംഗവും 'ബഹ്‌റൈൻ പ്രതിഭ'നേതാവുമായ തീരുമാനിച്ചു.

ബഹ്‌റൈൻ പ്രതിഭ'ഭാരവാഹികൾ വാർത്താക്കുറിപ്പിലാണ് ഈ വിവരം അറിയിച്ചത്. കേരളത്തെ ഗ്രസിച്ച രണ്ടാം പ്രളയകാലത്തും സുബൈർ കണ്ണൂർ 'ബഹ്‌റൈൻ പ്രതിഭ'ക്കൊപ്പം മികച്ച ദുരിതാശ്വാസ പ്രവർത്തനം നടത്തിയിരുന്നു. നാട്ടിലേക്കുള്ള വിഭവങ്ങൾക്കൊപ്പം 38 ലക്ഷം രൂപ അന്ന് 'പ്രതിഭ'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച് അയച്ചിരുന്നു. ഈ വർഷം ആദ്യഘട്ടം എന്ന നിലയിൽ 'പ്രതിഭ'അഞ്ച് ലക്ഷം നൽകി.

1988ൽ സാധാരണ സെയിൽസ്മാനായി ബഹ്റൈനിൽ പ്രവാസം ആരംഭിച്ച സുബൈർ 1989 മുതൽ ബഹ്റൈൻ പ്രതിഭ അംഗം ആണ്. ഇപ്പോൾ പ്രതിഭ ഹെല്‌പ്ലൈൻ കൺവീനർ കൂടിയാണ്. സുബൈർ കണ്ണൂരിന് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശിയാണ്. 15 സെന്റ് സൗജന്യമായി വിട്ടുനൽകാനുള്ള തീരുമാനം സമൂഹത്തിന് മാതൃകയാണെന്ന് ബഹ്റൈൻ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ പറഞ്ഞു

കഴിഞ്ഞ പ്രളയ കാലത്തും , ഈ പ്രളയ കാലത്തും പരമാവധി സഹായം എത്തിക്കാൻ ബഹ്റൈൻ പ്രതിഭയോടൊപ്പവും , പ്രവാസി കമ്മീഷൻ അംഗം എന്നനിലയിൽ ബഹ്റൈൻ പൊതു സമൂഹത്തോടൊപ്പവും അദ്ദേഹം പ്രവർത്തി്ച്ചിരുന്നു. കഴിഞ്ഞ വര്ഷം 38 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രതിഭ അയച്ചു കൊടുത്തിരുന്നു. ഈ വർഷം അഞ്ചു ലക്ഷം രൂപ ആണ് ആദ്യ ഗഡു ആയി കൊടുക്കുന്നത് .

1988ൽ സാധാരണ സെയിൽസ്മാൻ ആയി ബഹ്റൈൻ പ്രവാസം ആരംഭിച്ച കണ്ണൂർ സുബൈർ 1989 മുതൽ ബഹ്റൈൻ പ്രതിഭ അംഗം ആണ്. ബഹ്റൈൻ പ്രതിഭയുടെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ പ്രതിഭ ഹെല്പ് ലൈൻ കൺവീനർ കൂടി ആണ്. പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത് . എല്ലാ ആഴ്ചകളിലും സഹായ അഭ്യർത്ഥനയും ആയി വരുന്നവരും ആയി മുഖാമുഖം പരിപാടി നടത്തി ആണ് പ്രശ്‌നങ്ങളിൽ ഇടപെടുന്നതു. പ്രതിഭ ഹെല്പ് ലൈൻ നടത്തുന്ന രക്തദാന ക്യാമ്പ് , കിടപ്പു രോഗികൾക്കുള്ള സഹായം , തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിഹരിക്കുക , എംബസിയും ആയി ബന്ധപ്പെട്ട സഹായങ്ങൾ , മൃതദേഹങ്ങൾ കൃത്യമായി നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ , നോർക്കയും ആയി ബദ്ധപ്പെട്ടു കാര്യങ്ങൾ ഇങ്ങനെ നിരവധി പ്രവർത്തങ്ങൾ ആണ് നടന്നു വരുന്നത് .

ഇവക്കാകെ നേതൃത്വം നൽകുന്ന സുബൈർ കണ്ണൂരിനു ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട് . പ്രവാസി കമ്മീഷൻ അംഗം എന്ന നിലയിൽ സ്ഥിരമായിഅദാലത്തുകളിലും , മറ്റു യോഗങ്ങളിലും പങ്കെടുത്തു പ്രവാസികളുടെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സജീവം ആയി പ്രവർത്തിച്ചു വരുന്നു ICRF ന്റെ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ നേതൃത്വം നൽകിവരുന്നു . കണ്ണൂർ വളപട്ടണം സ്വദേശിയായ സുബൈറിനോടൊപ്പം കുടുംബം ഒന്നാകെ ജീവകാരുണ്യ പ്രവർത്തിനു പൂർണ പിന്തുണയും ആയി രംഗത്തുണ്ട് . ഭാര്യ നാസില സുബൈർ ബഹ്റൈൻ പ്രതിഭ വനിതാ വേദിയുടെ സജീവ പ്രവർത്തക കൂടിയാണ് .ശബനം സുബൈർ , ഷഹബാസ് സുബൈർ എന്നിവർ മക്കളും റാമീസ് രാജ മരുമകനും ആണ് .

തൊട്ടടുത്ത ദിവസം തന്നെ വസ്തു സംബന്ധം ആയ കൈമാറ്റ രേഖകൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറാൻ ഉദ്ദേശിക്കുന്നു എന്ന് സുബൈർ കണ്ണൂർ അറിയിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP