Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് ഓൺലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു; പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് ഓൺലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു; പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ

സ്വന്തം ലേഖകൻ

മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംഘടനാ നേതാക്കളെയും പ്രവർത്തകരെയും സംഘടിപ്പിച്ച് ബഹ്‌റൈൻ എസ് കെ എസ് എസ് എഫ് ഓൺലൈൻ ഈദ് സംഗമം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ തേങ്ങാപട്ടണം എന്നിവരുടെ സാന്നിധ്യം ഓൺലൈൻ സംഗമം ശ്രദ്ധേയമാക്കി.

പ്രാരംഭ പ്രാർത്ഥനക്കും നസ്വീഹത്തിനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രവർത്തകരുമായി സംവദിച്ചു.

പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി എന്നും എസ് കെ എസ് എസ് എഫ് കൂടെയുണ്ടാവുമെന്നും, നിലവിൽ പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും തങ്ങൾ അറിയിച്ചു. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി തങ്ങൾ പ്രത്യേക പ്രാർത്ഥനയും നടത്തി.

ബഹ്‌റൈനിലെ കോവിഡ് - 19 സ്ഥിതിഗതികളെ കുറിച്ചന്വേഷിച്ചറിഞ്ഞ തങ്ങൾ ബഹ്‌റൈൻ പ്രവാസികൾക്കായി സമസ്തയും എസ് കെ എസ് എസ് എഫ് വിഖായയും നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.

കൂടാതെ, ബഹ്‌റൈൻ ഗവൺമെന്റ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മുൻകരുതൽ പ്രവർത്തനങ്ങളേയും ജാഗ്രതയെയും തങ്ങൾ പ്രത്യേകം പ്രശംസിച്ചു.

പ്രമുഖ നേതാക്കൾക്കു പുറമെ നാട്ടിൽ നിന്ന് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ഡയരക്ടറും എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ മുൻ പ്രസിഡന്റുമായ ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്കൽ, സമസ്ത ബഹ്‌റൈൻ ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, സയ്യിദ് യാസർ ജിഫ് രി , അശ്‌റഫ് അൻവരി ചേലക്കര, ഹംസ അൻവരി മോളൂർ, റബീഅ് ഫൈസി, നവാസ് കുണ്ടറ, മജീദ് ചോലക്കോട്, സജീർ പന്തക്കൽ എന്നിവരും സൂം ഓൺലൈൻ സംഗമത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP