Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പ്രേക്ഷക പ്രീതിക്കൊപ്പം പുരസ്‌കാര നിറവിലും മുത്തുമണി!

പ്രേക്ഷക പ്രീതിക്കൊപ്പം പുരസ്‌കാര നിറവിലും മുത്തുമണി!

സ്വന്തം ലേഖകൻ

ബഹ്റൈനിൽ ചിത്രീകരിച്ച ഹ്രസ്വ ചിത്രം മുത്തുമണി പ്രേക്ഷക പ്രീതി ലഭിച്ചു നവമാധ്യമങ്ങളിൽ തരംഗമാകുന്നതോടൊപ്പം പുരസ്‌കാര നിറവിലും , മുത്തുമണി ഒരു നാലു മിനുട്ട് ഹ്രസ്വ ചിത്രത്തിനേക്കാൾ ഉപരി ഒരു നേർകാഴ്‌ച്ച കൂടിയാണ്. പലപ്പോഴും നമ്മുടെ തന്നെ കുടുംബത്തിൽ നടക്കുന്ന നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന കാഴ്ച.

ഒരു പക്ഷം വീട്ടമ്മമാരുടെ ഉള്ളിൽ ഉണ്ടാവുന്ന ചെറിയ ചെറിയ ആഗ്രഹങ്ങൾ.. അത് എത്രത്തോളം നടക്കുന്നുണ്ട്.. അവർ എത്രത്തോളം അവരുടെ ചേതമില്ലാത്ത ഇഷ്ടങ്ങളെ ത്യജിക്കുന്നുണ്ട് എന്നൊക്കെ മുത്തുമണി എന്ന ഹ്രസ്വ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. ബഹ്റൈൻ പ്രവാസിയായ പ്രശോഭ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് ജിനു ഫിലിപ്പാണ്. പശ്ചാത്തല സംഗീതം ഷിബിൻ പി സിദ്ദിഖ്
ജീവ വിനോദ് കുമാർ, അരുൺ ആർ പിള്ള, മെൽവിൻ, മിറ എന്നിവർ ചേർന്ന് മുത്തുമണി എന്ന ചിത്രത്തിൽ ജീവിക്കുന്നു.

WISB എന്ന വനിതാ കൂട്ടായ്മ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ മുത്തുമണി മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് അർഹതനേടിയതോടൊപ്പം നിരവധി അന്താരാഷ്ര ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP