Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട് ഉള്ള മതേതരത്വം നില നിൽക്കേണ്ടത് അനിവാര്യം: മൂവാറ്റുപുഴ അഷ്റഫ് മൗലവി

രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട് ഉള്ള മതേതരത്വം നില നിൽക്കേണ്ടത് അനിവാര്യം: മൂവാറ്റുപുഴ അഷ്റഫ് മൗലവി

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യ രാജ്യത്തിന്റെ മതേതരത്വം ഏതെങ്കിലും പ്രേത്യേക വിഭാഗത്തിന്റെ ഔദാര്യമോ അല്ലെങ്കിൽ അത് നില നിൽക്കേണ്ടത് ഏതെങ്കിലും പ്രേത്യേക സമുദായത്തിന്റെ മാത്രം ആവശ്യമോ അല്ല മറിച്ചു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട് മതേതരത്വം നിലനിൽക്കേണ്ടത് അഭിവാജ്യ ഘടകം ആണെന്ന് SDPI സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ അംഗീകരിക്കാതെ ഏകാധിപത്യ രീതിയിലേക്ക് ഭരണ കൂടം മാറിയപ്പോൾ സോവിയറ്റു യൂണിയൻ തകർന്നു തരിപ്പണമായതിൽ നിന്ന് നാം പാഠം ഉൾക്കൊണ്ട് അതിന്റെ അപകടം നാം മനസിലാക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിവാജ്യ ഘടകമായ കാശ്മീരിനെ വികസനത്തിന്റെ കള്ള കണക്കുകൾ നിരത്തി വെട്ടി മുറിച്ചതും അവരെ രാജ്യ വിരുദ്ധരായി ചിത്രീകരിക്കാൻ ഉള്ള ശ്രമവും, NRC അടക്കമുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതും മനുഷ്യത്വ വിരുദ്ധവും രാജ്യ വിരുദ്ധവും ആണ് എന്ന് വെബിനാറിൽ പങ്കെടുത്തു പ്രഭാഷണം നടത്തിയ ബഹ്റൈൻ മുൻ പ്രവാസിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ E P അനിൽ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് നിയന്ത്രിച്ച വെബ്ബിനാറിൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് അലിഅക്‌ബർ അധ്യക്ഷൻ ആയിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സെക്രട്ടറി യുസുഫ് അലി സാഹിബ് ഉത്ഘാടനം നിർവഹിച്ച വെബ്ബിനാർ ഇൽ ജോയിന്റ് സെക്രട്ടറി റംഷി വയനാട് സ്വാഗതവും ഹൂറ ബ്രാഞ്ച് സെക്രട്ടറി അമീർ പയ്യോളി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP