Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഗമം ഇരിങ്ങാലക്കുട എഴാം വാർഷികവും ബഹറിൻ ദേശീയ ദിനവും 17 ന്

സംഗമം ഇരിങ്ങാലക്കുട എഴാം വാർഷികവും ബഹറിൻ  ദേശീയ ദിനവും  17  ന്

ഡിസംബർ 17 ന് വൈകീട്ട് 6:30 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് സംഗമം ഇരിങ്ങാലക്കുട എഴാം വാർഷികവും, ബഹറിൻ  ദേശീയ ദിനവും വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ഘോഷയാത്ര, ക്രിസ്തുമസ്സ് കരോൾ, ക്ലാസിക്കൽ ഡാൻസ്, തുടർന്ന് മലയാള സിനിമാ പിന്നണി ഗായകരിൽ യുവാക്കളുടെ ഹരമായ ഗായകൻ  ഫ്രാങ്കോ നയിക്കുന്ന സംഗീത വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ഫ്രാങ്കോ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 275 ൽ പരം സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കുടാതെ 1500ൽ പരം മലയാളം ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പ്രസിദ്ധ സംഗീത സംവിധായകരായ  ഔസ്സേപ്പച്ചൻ , എം ജയചന്ദ്രൻ, വിദ്യാസാഗർ, ബേണി ഇഗ്‌നേഷ്യസ്, മോഹൻ സിതാര തുടങ്ങിയവരുടെ 85ൽ പരം മലയാളം സിനിമാ ഗാനങ്ങൾ, കൂടാതെ ഭക്തി ഗാനങ്ങൾ, വിവി ധ  വിദേശ രാജ്യങ്ങളിൽ (മീഡിൽ ഈസ്റ്റ് , യു എസ്സ് എ, യുറോപ്പ് ) സ്റ്റേജ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട്.

സംഗമം ഇരിങ്ങാലക്കുട എഴാം വാർഷികവും, ബഹറിൻ  ദേശീയ ദിനവും ഒരുമ്മിക്കുന്ന 'ഋതു സംഗമം' എന്ന ആഘോഷവേളയിലേക്ക്, സംഗമം മെമ്പർ മാരെയും മറ്റു എല്ലാ കലാസ്‌നേഹികളേയും പ്രത്യേകം ക്ഷണിക്കുനതായി പ്രസിഡണ്ട് ശ്രീധർ, ജനറൽ സെക്രട്ടറി വിജയ്, ചെയർമാൻ കൃഷ്ണകുമാർ ശിവദാസ് (പ്രോഗ്രാം കൺവീനർ) സംയുക്തമായി അറിയിച്ചു.

പരിപാടികൾ വൈകീട്ട് കൃത്യം 6:30ന് തന്നെ ആരംഭിക്കുന്നതായിരിക്കും എല്ലാ മെംബർമാരും ക്രത്യ സമയത്തിന് മുന്ബായി ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ എത്തി ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.  പ്രവേശനം മെംബർമാർക്കും, ക്ഷണിക്കപ്പെട്ട അതിഥികൾക്കും സൗജന്യ മായിരിക്കും.വിശദവിവരങ്ങൾക്ക് ശിവദാസ് 39830688, ദിലീപ് 39233438 എന്നിവരുമായി ബന്ധപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP