Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്‌കൃതി ബഹ്‌റിന്റെ സേവാ പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻ തൂവൽ കൂടി; പാലക്കാട് സ്വദേശിക്ക് നാടണയാം

സംസ്‌കൃതി ബഹ്‌റിന്റെ സേവാ പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻ തൂവൽ കൂടി; പാലക്കാട് സ്വദേശിക്ക് നാടണയാം

സ്വന്തം ലേഖകൻ

ഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നാട്ടിൽ പോകുവാൻ ആകാതെ ബഹറിനിൽ കുടുങ്ങിക്കിടന്ന പാലക്കാട് സ്വദേശി ബാലകൃഷ്ണന് നാട്ടിലേക്കു മടങ്ങുവാനുള്ള വഴി തെളിയുന്നു. സംസ്‌കൃതി ബഹറിൻ ഭാരവാഹികൾ ബാലകൃഷ്ണന്റെ ദയനീയാവസ്ഥ മനസ്സിലാക്കുകയും അവർ അത് ബഹ്റൈനിലെ ഇന്ത്യൻ എംബസി , ഇമിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കെ മുരളീധരൻ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് അദ്ദേഹത്തിന് യാത്രനുമതിയും മറ്റു രേഖകളും ലഭിച്ചത് .

ഈ രേഖകൾ സംസ്‌കൃതി പ്രസിഡണ്ട് പ്രവീൺ നായർ ബാലകൃഷ്ണന് കൈമാറി . ഈ ഉദ്യമത്തിൽ മുഖ്യ പങ്ക് വഹിച്ചത് സംസ്‌കൃതി ബഹ്റൈൻ ശബരീശ്വരം വിഭാഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അനിൽ മടപള്ളിയായിരുന്നു.

ബാലകൃഷ്ണന്റെ ദയനീയാവസ്ഥ അറിഞ്ഞ പല സുമനസുകളും സഹായങ്ങളുമായി മുന്നോട്ട് വന്നിരുന്നു . പാലക്കാട് ആര്ട്ട് ആൻഡ് കൾച്ചറൽ തീയേറ്റർ (PAACT ) അദ്ദേഹത്തിനുള്ള യാത്ര ടിക്കറ്റ് സംഭാവന ചെയ്തു .തന്റെ തിരിച്ചുപോക്കിനു സഹായിച്ച എല്ലാവരോടുമുള്ള നന്ദി ബാലകൃഷ്ണൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP