Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബാബരി മസ്ജിദ് ധ്വംസനം സംബന്ധിച്ചുള്ള കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം: സമസ്ത ബഹ്‌റൈൻ

ബാബരി മസ്ജിദ് ധ്വംസനം സംബന്ധിച്ചുള്ള കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം: സമസ്ത ബഹ്‌റൈൻ

സ്വന്തം ലേഖകൻ

മനാമ: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ട ലഖ്നോ സിബിഐ സ്പെഷ്യൽ കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്ന് സമസ്ത ബഹ്‌റൈൻ പ്രതികരിച്ചു.

കോടതി വിധി സംബന്ധിച്ച് നാട്ടിൽ നിന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും വ്യക്തമാക്കിയ നിലപാടാണ് സമസ്ത ബഹ്‌റൈനുമുള്ളതെന്നും നേതാക്കൾ അറിയിച്ചു.

മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നാണ് കോടതി വിധിയെ കുറിച്ച് സമസ്ത കേന്ദ്ര നേതൃത്വം പ്രതികരിച്ചത്.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിർമ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു.

കൂടാതെ മസ്ജിദ് തകർത്ത കേസിൽ പ്രതികൾ ഗൂഢാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത ബഹ്‌റൈൻ പ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP