Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാന അപകടത്തിൽ മരണപ്പെട്ടവർക്കായി മയ്യിത്ത് നിസ്‌കാരം നിർവ്വഹിക്കുക: സമസ്ത ബഹ്‌റൈൻ

വിമാന അപകടത്തിൽ മരണപ്പെട്ടവർക്കായി മയ്യിത്ത് നിസ്‌കാരം നിർവ്വഹിക്കുക: സമസ്ത ബഹ്‌റൈൻ

സ്വന്തം ലേഖകൻ

മനാമ: നാടിനെയും പ്രവാസികളെയും ഒരു പോലെ നടുക്കിയ കരിപ്പൂർ വിമാന അപകടത്തിൽ ഉൾപ്പെട്ടവർക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും മരണപ്പെട്ടവർക്കായി പ്രത്യേകം മയ്യിത്ത് നിസ്‌കാരം നിർവ്വഹിക്കണമെന്നും സമസ്ത ബഹ്‌റൈൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സമസ്ത പങ്കുചേരുന്നതായും പരുക്കേറ്റവരെല്ലാം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ഭാരവാഹികൾക്ക് വേണ്ടി ജന. സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ പ്രവാസികളെ അകറ്റി നിർത്തുന്നവർക്ക് മാതൃകയായി, അപകടത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ച നാട്ടുകാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും സമയ ബന്ധിതമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തരുൾപ്പെടെയുള്ള മുഴുവൻ സന്നദ്ധ സേവകരെയും പ്രത്യേകം പ്രശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP