Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'തിരുനബിയുടെ പലായനം' ആർ.എസ്.സി ബുക്ക് ടെസ്റ്റ്: രണ്ടാം ഘട്ട പരീക്ഷ 21 ന്

'തിരുനബിയുടെ പലായനം' ആർ.എസ്.സി ബുക്ക് ടെസ്റ്റ്: രണ്ടാം ഘട്ട പരീക്ഷ 21 ന്

മനാമ: പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ഗൾഫിലും ഗ്ലോബൽ അടിസ്ഥാനത്തിലും നടത്തുന്ന പതിനൊന്നാമത് ബുക് ടെസ്റ്റ് രണ്ടാം ഘട്ട പരീക്ഷ 21 ന് നടക്കും.

തിരുനബിയുടെ ജീവിത ചരിത്രത്തിലെ സുപ്രധാന സംഭവമായ ഹിജ്‌റയുടെ പശ്ചാത്തലവും വർത്തമാനവും ഏറെ ലളിതവും ഗഹനവുമായി അവതരിപ്പിച്ച മലയാളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ സി.പി.ശഫീഖ് ബുഖാരിയുടെ 'തിരുനബിയുടെ പലായനം, എന്ന പുസ്തകമാണ് ഇത്തവണ ആസ്പദിക്കുന്നത്.
പന്ത്രണ്ടു ദിനം നീണ്ടു നിന്ന ഒരു ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി ക്കുറിച്ച സംഭവമായിരുന്നു തിരുനബിയുടെ പലായനം. ദൃഢമായ വിശ്വാസത്തിന്റെയും തിരു സ്‌നേഹത്തിന്റെയും ഉത്തമമാതൃകകളുടെയും നേതൃപാഠങ്ങളുടെയും അനേകം ഉദാഹരണങ്ങൾ ഗ്രന്ഥകാരൻ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഡിസംബർ 14 നകം ഓൺലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തിയവരിൽ നിശ്ചിത ശതമാനം മാർക്ക് ലഭിച്ചവർക്കാണ് രണ്ടാം ഘട്ട പരീക്ഷയ്ക്ക് അവസരം ലഭിക്കുന്നത്. പരീക്ഷയിലെ ഉന്നത വിജയികൾക്ക് ഗൾഫ് തലത്തിലും നാഷനൽ തലത്തിലും ഒട്ടനവധി സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ കാലയളവിൽ പുസ്തകം സൗജന്യ വിലയ്ക്ക് ആർ.എസ്.സി. യൂനിറ്റ് ഘടകങ്ങൾ വഴി ലഭിക്കുന്നതാണ്. പുസ്തകത്തിന്റെ ഓൺലൈൻ വായനക്കായി http://www.bookentry.rsconline.org/bookenquiry.aspx എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP