Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർ.എസ്.സി. ബുക്ക് ടെസ്റ്റ്: പുസ്തകം പ്രകാശനം ചെയ്തു

ആർ.എസ്.സി. ബുക്ക് ടെസ്റ്റ്: പുസ്തകം പ്രകാശനം ചെയ്തു

മനാമ: മുഹമ്മദ് നബി (സ) ജീവിതം, ദർശനം എന്ന പ്രമേയത്തിൽ നടന്നു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഗൾഫിൽ രിസാല സ്റ്റഡി സർക്കിൾ (RSC) നടത്തുന്ന വിജ്ഞാന പരീക്ഷ ബുക്ക് ടെസ്റ്റ് - 2018 നുള്ള പുസ്തകം *തിരുനബിയുടെ പലായനം* ബഹ്‌റൈൻ തല പ്രകാശനം ശൈഖ് ഹസ്സാൻ മദനിക്ക് നൽകി എസ്.വൈ.എസ് സംസ്ഥാന വൈസ് :പ്രസിഡണ്ട് ഡോക്ടർ പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം നിർവഹിച്ചു.

പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ഗൾഫിലുടനീളം നടത്തുന്ന പതിനൊന്നാമത് വിജഞ്ഞാന പരീക്ഷയാണിത്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമായ ഹിജ്‌റയുടെ പശ്ചാത്തലവും വർത്തമാനവും ഏറെ ലളിതവും ഗഹനവുമായി അവതരിപ്പിച്ച, മലയാളത്തിലെ പുതു തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ സി.പി.ശഫീഖ് ബുഹാരിയുടെ 'തിരുനബിയുടെ പലായനം' എന്ന കൃതിയാണ് ഇത്തവണ ആസ്പദിക്കുന്നത്.

ജനറൽ, സ്റ്റുഡൻസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് കാറ്റഗറിയിൽ രണ്ട് പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക.മലയാളം വിഭാഗത്തിൽ പ്രായ വ്യത്യാസമില്ലാതെ ഏത് രാജ്യത്തുള്ളവർക്കും പങ്കെടുക്കാം.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക് സിസംബർ 14 നകം ഓൺ ലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. ജനറൽ വിഭാഗത്തിൽ 15 മാർക്കിൽ അധികം ലഭിക്കുന്നവരും സ്റ്റുഡൻസ് വിഭാഗത്തിൽ 12 ലധികം മാർക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യരാകും. ഡിസംബർ 21ന് രണ്ടാം ഘട്ട പരീക്ഷ നടക്കും. ബുക്ക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിനും പരീക്ഷയെഴുതുന്നതിനു മായി www.rsconline.com എന്ന വെബ് സൈറ്റ് സന്ദർശിക്കാം

നാഷനൽ ബുക്ക് ടെസ്റ്റ് ചീഫ് ഷഹീൻ അഴിയൂരിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബഹ്‌റൈനിൽ ബുക്ക് ടെസ്റ്റ് കോഡിനേഷൻ നടത്തുന്നത്. വിശദ വിവരങ്ങൾക്ക് 33150044, 38850633, 35982293 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഉമ്മുൽ ഹസം ബാങ്കോക്ക് കോൺഫ്രൻസ് ഹാളിൽ സയ്യിദ് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രകാശനച്ചടങ്ങിൽ സയ്യിദ് അസ്ഹർ ബുഖാരി, നവാസ് നഈമി കൊല്ലം, എം.സി. അബ്ദുൾ കരീം ഹാജി, വി.പി.കെ.അബൂബക്കർ ഹാജി, അശ്‌റഫ് ഇഞ്ചിക്കൽ, അൻവർ സലീം സഅദി, അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ സംബന്ധിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP