Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭരണഘടനക്കായി ഒന്നിച്ച് നില്ക്കണമെന്നാഹ്വാനവുമായി റിപ്പബ്ലിക് ദിന സംഗമം

ഭരണഘടനക്കായി ഒന്നിച്ച് നില്ക്കണമെന്നാഹ്വാനവുമായി റിപ്പബ്ലിക് ദിന സംഗമം

സ്വന്തം ലേഖകൻ

മനാമ: ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്്റൈനിൽ റിപ്പബ്ലിക് ദിന സംഗമം. ബഹ്റൈന്റെ ചരിത്രത്തിലാദ്യമായി മലയാളി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരണഘടനക്കു വേണ്ടി നിലകൊള്ളുമെന്ന ദൃഢ പ്രതിജ്ഞ. 'നാനാത്വത്തിൽ ഏകത്വം' കൂട്ടായ്മ സംഘടിപ്പിച്ച സംഗമത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.എം.ഹർഷൻ മുഖ്യ പ്രഭാഷണം നടത്തി.

നാനാത്വവും ജനാധിപത്യവും മതേതരത്വവും കൊണ്ടാണ് ഇന്ത്യ ലോകത്തിന് മുന്നിൽ ബഹുമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന സാധ്യമാക്കിയ മതേതര ഇന്ത്യയോടുള്ള ബഹുമാനമാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നവർക്കും വിദേശങ്ങളിൽ ലഭിക്കുന്നത്. ഏകമുഖവാദത്തിനെതിരെ മതനിരപേക്ഷത നേടിയ വിജയമാണ് ഇങ്ങനെയൊരു ഭരണഘടന യാഥാർത്ഥ്യമാക്കിയതെന്നും ഹർഷൻ പറഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ സ്വരവും ബഹുസ്വരതയുടേതും മതനിരപേക്ഷതയുടേതുമാവണം. 'അനാവശ്യവും വിനാശകരവുമായ വിമർശനങ്ങൾക്കുള്ള കാലമല്ല.വിദ്വേഷത്തോടെ പരസ്പരം പഴി ചാരാനുള്ള സമയവുമല്ല.ഈ രാഷ്ട്രത്തിന്റെ മക്കൾക്ക് സാഹോദര്യത്തോടെ സഹവസിക്കാൻ കഴിയുന്ന ഇന്ത്യയെനിർമ്മിക്കേണ്ടതുണ്ട്' എന്ന ജവഹർലാൽ നെഹൃുവിന്റെ വാക്കുകൾക്കാണ് ഇപ്പോൾ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിജു കോളിക്കണ്ടി, രാജൻ പയ്യോളി എന്നിവരുടെ നേതൃത്വത്തിലുള്ള ചിത്രാവിഷ്‌കാരത്തോടെയാണ് സംഗമം തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളും ഭരണഘടയുടെ പ്രാധാന്യവും വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. 71 വിദ്യാർത്ഥികളൊന്നിച്ച് നടത്തിയ ദേശീയഗാനാലാപനവും ശ്രദ്ധേയമായി. മഹേഷ് മൊറാഴ അദ്ധ്യക്ഷത വഹിച്ചു. സുബൈർ കണ്ണൂർ ആശംസയും രാജു കല്ലുംപുറം പ്രതിജ്ഞയും ചൊല്ലി. ജമാൽ ഇരിങ്ങൽ ഹർഷന് മൊമന്റൊ കൈമാറി. ബിനു കുന്നന്താനം സ്വാഗതവും എസ്.വി.ജലീൽ നന്ദിയും പറഞ്ഞു. എബ്രഹാം ജോൺ, സേവി മാത്തുണ്ണി, എസ്.എം.അബ്ദുൽ വാഹിദ്, ഇ.എ.സലീം, ഷെമിലി പി ജോൺ, കെ.ടി. സലീം, എൻ.പി.ബഷീർ, ദിജീഷ്, സഈദ് റമദാൻ, പങ്കജ് നഭൻ, മുഹമ്മദ് ഷാഫി, നിസാർ കൊല്ലം, അജിത് മാർക്സി, ഷംസു പൂക്കയിൽ, സൈഫുള്ള കാസിം, ബദറുദ്ദീൻ, നൂറുദ്ദീൻ,ഗഫൂർ കൈപമംഗലം, ചാൾസ് ആലുക്ക തുടങ്ങിയവർ നേത്വത്വം നൽകി.

ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, ആം ആദ്മി, കെ.സി.എ, പ്രതിഭ, സമസ്ത, സിംസ്, ഐ.സി.എഫ്, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ,പ്രേരണ, ഭൂമിക, ഇന്ത്യൻ ഇസ്ലാഹി സെന്റർ, കെ.എൻ.എം ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ സലഫി സെന്റർ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട് , സോഷ്യൽ വെൽഫെയർ അസോസിയേഷൻ, പടവ്, മൈത്രി, തണൽ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP