Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി ലീഗൽ സെൽ ബഹ്‌റിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്ത് നിയമിതനായി

പ്രവാസി ലീഗൽ സെൽ ബഹ്‌റിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്ത് നിയമിതനായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ബഹ്‌റിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിനു നിയമനം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡുകാലത്തുപോലും നിരവധി ഇടപെടലുകൾ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും മറ്റും പ്രവാസി ലീഗൽ സെൽ നടത്തിയിരുന്നു.

കഴിഞ്ഞ ഇരുപത്തൊമ്പതു വർഷത്തോളമായി ബഹ്‌റിനിൽ താമസിക്കുന്ന സുധീർ തിരുനിലത് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സുധീർ തിരുനിലത് സാധാരണക്കാരുടെയും മറ്റും വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കോവിഡിന്റെ സമയത്തുപോലും നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിലും സഹായിച്ചിട്ടുണ്ട്. ബഹ്‌റിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം ഈ മേഖലയിൽ ഉള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെലിന്റെ ബഹ്‌റിൻ കോർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP