Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബഹ്റൈൻ ഉള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ വിദേശകാര്യ മന്ത്രാലയത്തിനെ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

ന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങുവാനായി പ്രവാസികൾ ബഹറിനിൽ ഉള്ള ഇന്ത്യൻ എംബസിയിൽ എത്തുമ്പോൾ മണിക്കൂറുകളോളം കൊടുംവെയിലത്ത് കാത്തു നിൽക്കേണ്ട അവസ്ഥ ആണ് ഉള്ളത്. ഇതുമൂലം പ്രവാസികൾക്ക് ഉണ്ടാകുന്ന കഷ്ടപ്പാട് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും ഇതിൽ അടിയന്തരമായി ഇടപെടൽ വേണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ വിദേശകാര്യമന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചത്.

അതുപോലെ ബഹ്റൈൻ ഉള്ള ഇന്ത്യൻ അംബാസിഡർ ചാർജ്ജ് എടുത്തിട്ടില്ല എന്നും കോവിഡ് 19 ദുരിതാശ്വാസ പ്രവത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യന് എംബസി നല്ല രീതിയിൽ ഇടപെടുന്നില്ല എന്നും ചൂണ്ടിക്കാട്ടി. ബഹ്റൈൻ ഉള്ള ഇന്ത്യൻ അംബാസിഡറിന്റെ നിയമനം എത്രയും വേഗം നടത്തി ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം എന്നും നിവേദനത്തിൽ ആവശ്യപെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP