Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീപ്പിൾസ് ഫോറം ബഹ്റൈന്റെ സഹായത്തിൽ ബാബു നാടണയുന്നു

പീപ്പിൾസ് ഫോറം ബഹ്റൈന്റെ സഹായത്തിൽ ബാബു നാടണയുന്നു

സ്വന്തം ലേഖകൻ

മനാമ: മഹാമാരിയെ തുടർന്ന് കഴിഞ്ഞ നാലുമാസമായി ജോലിയോ ശമ്പളമോ ലഭിക്കാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ബാബുവാണ് പീപ്പിൾസ് ഫോറം ബഹ്റൈന്റെ സഹായത്താൽ നാടണയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും, ഷുഗറിനും ആസ്ത്മയ്ക്കും, ദിവസവും മരുന്നുകഴിക്കുന്ന ഇദ്ദേഹത്തിന് കഴിഞ്ഞമാസം കോവിഡ് പിടിപെടുകയും ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു.

പതിനഞ്ചു ദിവസത്തെ പ്രത്യേക ചികിത്സയ്ക്കുശേഷം നെഗറ്റീവായി ഡിസ്ചാർജ് ചെയ്‌തെങ്കിലും ശാരീരിക സ്ഥിതി മോശമായതിനാൽ തുടർന്നും പതിനഞ്ചു ദിവസം കൂടി റൂമിൽ സുരക്ഷിതനായിരിക്കുവാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. സപ്പ്‌ളെ അടിസ്ഥാനത്തിൽ തുച്ഛമായ ശമ്പളത്തിൽ ജോലി നോക്കിയിരുന്ന ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ തങ്ങളുടെ സജീവ പ്രവർത്തകനായ രാജൻ പങ്കുവയ്ക്കുകയും തുടർന്ന് ഏറ്റവും അടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങൾ പൂർത്തീകരിക്കുകയുമായിരിന്നുവെന്ന് പീപ്പിൾസ് ഫോറം പ്രതിനിധികൾ അറിയിച്ചു.

പ്രസ്തുത സംഘടനയ്ക്കുവേണ്ടി പ്രസിഡന്റ് ജെ. പി ആസാദ് എയർ ടിക്കറ്റും, ചികിത്സാധന സഹായവും കൈമാറി. ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ, ആർ. കെ. ശ്രീജൻ, രാജൻ എന്നിവർ സന്നിഹതരായിരിന്നു. നാട്ടിലെത്തി തുടർ ചികിത്സകൾ പൂർത്തീകരിച്ചു സാധിക്കുന്ന ജോലികൾ ചെയ്ത് രണ്ടു പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ പുലർത്തുവാനാകും എന്ന വിശ്വാസത്തിലാണ് ഇദ്ദേഹം. സഹായിച്ച എല്ലാ സന്മനസ്സുകൾക്കും നന്ദി അറിയിച്ച് ബാബു ജൂലായ് 10 ന് നാട്ടിലേക്കു മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP