Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഐമാക് ബഹറിന്റെ പത്താമത് വാർഷികാഘോഷങ്ങങ്ങളും, ഫ്‌ളവേഴ്‌സ് ടിവിയുടെ ബഹറിൻ പ്രവർത്തനങ്ങളുടെ ലോഞ്ചിങ്ങും നാളെ

ഐമാക് ബഹറിന്റെ പത്താമത് വാർഷികാഘോഷങ്ങങ്ങളും, ഫ്‌ളവേഴ്‌സ് ടിവിയുടെ ബഹറിൻ പ്രവർത്തനങ്ങളുടെ ലോഞ്ചിങ്ങും നാളെ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്‌സ് സെന്റർ (ഐമാക് ബഹറിൻ) -ന്റെ പത്താമത് വാർഷികാഘോഷങ്ങങ്ങളും, ഫ്‌ളവേഴ്‌സ് ടിവിയുടെ ബഹറിൻ പ്രവർത്തനങ്ങളുടെ ലോഞ്ചിങ്ങും ജനുവരി ഒന്നിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് 'പവിഴമഴ 2020' എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

പ്രശസ്ത സാമൂഹിക പ്രവർത്തകയും, അഭിനേത്രിയുമായ സോണിയ മൽഹാർ, ബഹ്റൈൻ ഈസാ കൾച്ചറൽ ഡയറക്ടറുംവൈസ് ചെയർമാനുമായ
ഡോ. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ അതിഥികളായിരിക്കും. IMAC ഏർപ്പെടുത്തിയിട്ടുള്ള സാമൂഹികസാംസ്‌കാരിക ജീവകാരുണ്യത്തിനുള്ള പുരസ്‌കാരമായ 'IMAC BMC സോഷ്യൽ സർവീസ് എക്‌സെലൻസ് 2020' അവാർഡ് ഡോ. സോണിയ മൽഹാർന് നൽകുന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് ഇവർ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്.

ഐമാക് ബഹറിൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ, ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. മനാമയിൽ ഉള്ള മെയിൻ സെന്റർ കൂടാതെ ബുക്ക് വാര, ഈസ്റ്റ് റിഫ, മുഹറഖ് എന്നി നാല് സെന്റുകളിലായി നാനൂറിലധികം കുട്ടികളാണ് പാഠ്യേതര വിഷയങ്ങളിൽ പഠനം നടത്തുന്നത്.
പുതുവർഷത്തിൽഐമാക് ബഹറിൻ മീഡിയ സിറ്റി' എന്ന പേരിൽ രജിസ്റ്റർ ചെയ്തുകൊണ്ട് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്. അതോടൊപ്പം ഫ്‌ളവേഴ്‌സ് ഇന്റർനാഷണൽ ടിവി ചാനൽ -ന്റെയും 24ന്യൂസ് -ന്റെയും ബഹറിൻ ഫ്രാഞ്ചൈസിയുടെ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്യും. ഫ്‌ളവേഴ്‌സ് ടിവിയിൽ ഞായറാഴ്ച ദിവസം ബഹ്റൈൻ സമയം രാത്രി 10 മണിക്ക് 'ബഹറിൻ ഫ്‌ളവേഴ്‌സ്' എന്നപേരിൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നുവെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുമെന്ന് മീഡിയ സിറ്റി ബ്യൂറോ ചീഫ് ശ്രീ. ജോമോൻ കുരിശിങ്കൽ പറഞ്ഞു. പ്രശസ്ത ഗായകൻ പന്തളം ബാലൻ നയിക്കുന്ന ഗാനമേളയിൽ ഗായകരായ പ്രസിദ്, ഷിബിന റാണി ഹാസ്യാവിരുന്നിൽ കലാഭവൻ ജോഷി, ഷിനു , അൻസാർ, രതീഷ് എന്നിവരും നർത്തകരായ പ്രശാന്ത്, സ്വാതി, ഷിബു, ആവണി, ആലിയ എന്നിവരുംമാണ് പങ്കെടുക്കുന്നത്.

'ഐമാക് ബഹറിൻ മീഡിയ സിറ്റി' അടുത്ത മാസത്തിനുള്ളിൽ തന്നെ ബഹ്‌റിൻ കേരളീയ സമാജത്തിന്റെ സമീപത്തുതന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്.ഐമാക് ഇനി മീഡിയ മീഡിയ സിറ്റി യുമായി ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടുത്തെ കുട്ടികൾക്ക് നിരവധിയായ അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്ന് പ്രിൻസിപ്പൽ ശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP