Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഷ്ണു വി പ്രസിഡന്റ്; സുഭാഷ് തോമസ് സെക്രട്ടറി; ട്രഷററായി വർഗീസ് മോടിയിലും; പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വിഷ്ണു വി പ്രസിഡന്റ്; സുഭാഷ് തോമസ് സെക്രട്ടറി; ട്രഷററായി വർഗീസ് മോടിയിലും; പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ ജനറൽ ബോഡി മീറ്റിങ് 26/11/2021 ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽ വെച്ചു നടന്നു. അകാലത്തിൽ മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്.

രക്ഷാധികാരി സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ സിജി തോമസ് 2021 വർഷത്തെ കണക്ക് അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം 2021-2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി വിഷ്ണു. വി യെയും, വൈസ് പ്രസിഡന്റ് ആയി രാജീവ് പി മാത്യുവിനേയും, സെക്രട്ടറി ആയി സുഭാഷ് തോമസിനെയും, ട്രഷറർ ആയി വർഗീസ് മോടിയിലിനെയും തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, ജെയ്‌സൺ മാത്യു എന്നിവർക്ക് ചുമതല നൽകി.

തുടർന്ന് 2021-2022 വർഷത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻപോട്ടുള്ള പ്രവർത്തനം എങ്ങനെയാകണം എന്ന നിർദേശവും നൽകി. വൈസ് പ്രസിഡന്റ് രാജീവ് മാത്യു പങ്കെടുത്ത എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു. 30ൽ പരം അംഗങ്ങൾ പങ്കെടുത്ത യോഗം ഉച്ച ഭക്ഷണത്തോട് കൂടി 2 മണിക്ക് അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP