Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

പടവ് കുടുംബ വേദി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

പടവ് കുടുംബ വേദി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ & ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ് എടുത്തു. സൂം ആപ്ലിക്കേഷൻ വഴി ആണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ്തു. സ്‌പെഷ്യൽ ഗസ്റ്റ് ആയിരുന്ന പിന്നണി ഗായകൻ അൻസാർ എസ് പി ബാലസുബ്രമണ്യത്തിന് നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഗാനം ആലപിച്ചു.

ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം അൻവർ ഒയാസിസ്, എന്നിവർ പരിപാടിക്ക് ആശംസകൾ നൽകി സംസാരിച്ചു. സുനിൽബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, റാസിൻ ഖാൻ, ഹക്കീം പാലക്കാട്, എന്നിവർ പരിപാടിക്ക് നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP