Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാനൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ; പാൻ ബഹറിൻ ഓണാഘോഷം വർണാഭമായി

നാനൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ; പാൻ ബഹറിൻ ഓണാഘോഷം വർണാഭമായി

സ്വന്തം ലേഖകൻ

ഹ്‌റൈനിലെ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) രണ്ടു ദിവസമായി ഓണാഘോഷം സംഘടിപ്പിച്ചു. ആദ്യദിവസം അംഗങ്ങളുടെ കായിക മത്സരങ്ങളും ഗാനമേളയും 'അങ്കമാലി തലേന്ന്' എന്ന പരിപാടിയും ഉണ്ടായിരുന്നു.

രണ്ടാം ദിവസം സീറോ മലബാർ സൊസൈറ്റി ഹാളിൽ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പാൻ പ്രസിഡണ്ട് പി വി മാത്തുക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഐസിആർഎഫ് ചെയർമാൻ അരുൺദാസ് തോമസ്, പ്രമുഖ സാമൂഹിക പ്രവർത്തകൻ സോമൻ ബേബി എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പാനിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി ജോയി വർഗീസ് സ്വാഗതവും ജനറൽ കൺവീനർ റൈസൺ വർഗീസ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ വച്ച് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ചന്ദ്രൻ തിക്കോടിയെ മൊമന്റോ നൽകി ആദരിച്ചു.

നാട്ടിൽ നിന്നും എത്തിയിരിക്കുന്ന അങ്കമാലിക്കാരനായ സംസ്ഥാന വോളിബോൾ പ്ലേയർ ജെറിൻ വർഗീസിനെ പൊന്നാട അണിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, കവിതാപാരായണം, മിമിക്‌സ് പരേഡ്, ഗാനമേള എന്നീ കലാപരിപാടികളും അരങ്ങേറി. തുടർന്ന് നാനൂറോളം പേർക്ക് അങ്കമാലിക്കാരനായ പാചകവിദഗ്ധൻ സംഗീതത്തിന്റെ നേതൃത്വത്തിൽ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP