Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ദേശീയ കമ്മിറ്റി ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കൺവൻഷൻ സംഘടിപ്പിച്ചത്. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വച്ച് നടന്ന തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ യൂത്ത് വിങ് ജനറൽ സെക്രട്ടറി ലിജോ മാത്യു പുതുപ്പള്ളി സ്വാഗതം പറഞ്ഞു. യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് ബാബു ചാലിയാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒഐസിസി യൂത്ത് വിങ് പുറത്തിറക്കുന്ന 'മൂവർണ്ണക്കൊടി ' എന്ന തിരഞ്ഞെടുപ്പ് ഗാനത്തിന്റെ ഓഡിയോ സിഡിയുടെ പ്രകാശനം ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഹാരിസ് ബാബുവിന് നൽകികൊണ്ട് നിർവ്വഹിച്ചു. ഒഐസിസി യൂത്ത് വിംഗിന്റെ സോഷ്യൽ മീഡിയ ഇലക്ഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം ബഹ്റൈൻ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്ദംതാനം നിർവഹിച്ചു.

50 വർഷക്കാലം കൊണ്ട് കേരളത്തിനു നേടാൻ കഴിയാത്ത പല പദ്ധതികളും വികസന സേവന പ്രവർത്തനങ്ങളും കഴിഞ്ഞ 5 വർഷം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിന് നൽകി. അക്രമ കലാപ രാഷ്ട്രീയവും വർഗീയതയുടെ വിഷ വിത്തുകൾ പാകുന്ന ഫാസിസ്റ്റ് ശക്തികൾ ഒരു വശത്തും വികസനത്തിന്റെ പുതു വസന്തം തീർത്ത യുഡിഎഫ് മുന്നണി മറുവശത്തും അണിനിരക്കുമ്പോൾ കേരളത്തിലെ ജനത ഐക്യ ജനാതിപത്യ മുന്നണി സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ഹാരിസ് ബാബു പറഞ്ഞു.

കെഎംസിസി പ്രസിഡന്റ് എസ്‌വി ജലീൽ, ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിമാരായ വി കെ സെയ്താലി, കെ സി ഫിലിപ്പ് കെഎംസിസി സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ സുനിൽ കെ ചെറിയാൻ, ജിൻസ് കെ മാത്യു, മഹേഷ്, ഷമീം, സെക്രട്ടറി അൻസിൽ കൊചുകുടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒഐസിസി ദേശീയ കമ്മിറ്റി നേതാക്കളും ജില്ല വനിതാ വിഭാഗം നേതാകളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ബഹ്റൈൻ സിംഗേഴ്‌സ് അസോസിയേഷൻ അവതരിപ്പിച്ച ഗാനമേള ചടങ്ങിന് കൊഴുപ്പേകി. യൂത്ത് വിങ് കൾച്ചറൽ സെക്രട്ടറി ബിനു പാലത്തിങ്കൽ നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP