Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി കളക്റ്റ്രേറ്റ് മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി കളക്റ്റ്രേറ്റ് മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

വിശുദ്ധ ഖുർആന്റെ മറവിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ കളക്റ്റ്രേറ്റ് മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സഖാവ് ടി പി ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപെട്ടപ്പോൾ ഒരു വിഭാഗത്തിനെ കുറ്റവാളികളായി ചിത്രീകരിക്കാൻ ഇന്നോവയിൽ മാഷാ അല്ലാഹു സ്റ്റിക്കർ ഉപയോഗിച്ച അതേ കുതന്ത്രമാണ് ഇടതുപക്ഷം വിശുദ്ധ ഗ്രന്ഥത്തെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകൾ വഴി തിരിച്ചു വിടാൻ ഉപയോഗിക്കുന്നത്.കള്ളക്കടത്തിനും, അഴിമതിക്കും, നിയമന അട്ടിമറികൾക്കുമെതിരെ പൊലീസിന്റെ പ്രാകൃതമായ അടിച്ചമർത്തലുകൾ വക വെയ്കാതെ ജനകീയ സമരങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസിനെ യോഗം അഭിനന്ദിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി, കെ എസ് യു സസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ദിക് പന്താവൂർ തുടങ്ങിയ നേതാക്കളെയാണ് പൊലീസ് അതി ക്രൂരമായി മർദ്ദിച്ചത്. ഇ ഡി യുടേയും എൻഐഎ യുടേയും ചോദ്യം ചെയ്യലിന് വിധേയമായിട്ടും രാജി വെക്കാത്ത മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

വിശുദ്ധ ഖുർആനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് ജലീലിനെ സംരക്ഷിക്കാനുള്ള സി പി എം ശ്രമം ജനം തിരിച്ചറിയുമെന്നു ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് എന്നിവർ അറിയിച്ചു.

ദേശീയ വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി, ബഷീർ വെളിയൻകോഡ്, രഞ്ജിത്, മുഹമ്മദ് കാരി, സുമേഷ്, റിയാസ്, ബിജു വഴിക്കടവ്, പ്രസൂൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP