Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജമല ദുരന്തം: ഒഐസിസി അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

മനാമ: ഇടുക്കി ജില്ലയിലെ മൂന്നാർ രാജമലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. തേയിലതോട്ടങ്ങളിലും, മറ്റ് എസ്റ്റേറ്റ് കളിലും ജോലി ചെയ്യുന്ന ആളുകൾക്ക് വീട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാൻ കമ്പനി അധികൃതരും സർക്കാരും അടിയന്തിര നടപടികൾ സ്വീകരിക്കണം. യാതൊരു സുരക്ഷയും ഇല്ലാത്ത ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികൾ കമ്പനി അധികൃതർ സ്വീകരിക്കുന്നത്. പല കമ്പനികളും മനുഷ്യൻ എന്ന പ്രാഥമിക പരിഗണനപോലും ജോലിക്കാർക്ക് നൽകുന്നില്ല. ഈ കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ടു കമ്പനി അധികൃതരെ കൊണ്ട് വേണ്ട സൗകര്യങ്ങൾ ചെയ്യിക്കാൻ തയാറാകണം.

മരണപ്പെട്ട ആളുകളുടെ കുടുംബത്തിന് ന്യായമായ സാമ്പത്തിക സഹായം ലഭ്യമാക്കുവാനും, അപകടത്തിൽ പെട്ട ആളുകൾക്ക് സർക്കാർ ചെലവിൽ സൗജന്യ ചികിത്സ ഉറപ്പ് വരുത്തണം എന്നും ഒഐസിസി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP