Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിപ്പൂർ വിമാന അപകടം: ബഹ്റൈൻ ഒഐസിസി അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: ദുബായ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്‌പ്രസ്സ് 1344 വിമാനത്തിന് കരിപ്പൂർ വിമാന താവളത്തിൽ വച്ച് ലാൻഡിംഗിന് ഇടയിൽ ഉണ്ടായ വിമാന അപകടത്തിൽ ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ട ആളുകളുടെ കുടുംബങ്ങളെ സംരക്ഷിക്കാനും, പരിക്കേറ്റ ആളുകളുടെ ചികിത്സ പൂർണ്ണമായും സൗജന്യമാക്കുവാനും വേണ്ട കാര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ചെയ്യണം എന്നും ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ മഴയും മറ്റും മൂലം മോശം കാലാവസ്ഥ ഉണ്ടാകുമ്പോൾ വിമാനം ലാൻഡിങ് ചെയ്യുന്നതിന് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നും ഒഐസിസി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP