Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ. സുരേന്ദ്രൻ ലാളിത്യം മുഖമുദ്ര ആക്കിയ നേതാവ്: സതീശൻ പാച്ചേനി

സ്വന്തം ലേഖകൻ

മനാമ: ലാളിത്യം മുഖമുദ്രആക്കിയ നേതാവ് ആയിരുന്നു അന്തരിച്ച കെ പി സി സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സാധാരണ തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം ഐ എൻ റ്റി യു സി യൂണിയന്റെ യുണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. തുടർന്ന് യൂണിയന്റെയും, മാതൃസംഘടനയുടെയും വിവിധ നേതൃതലത്തിലേക്ക് എത്തിയത് തന്നിൽ സംഘടന ഏല്പിച്ച ഉത്തരവാദിത്വം പൂർണ്ണ വിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ്.

വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ ഐ എൻ റ്റി യു സി യുടെ അഖിലേന്ത്യ സെക്രട്ടറി പദവിയിൽ എത്തിച്ചേരുവാൻ സാധിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് തുടങ്ങി കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ അഘോരാത്രം കഷ്ടപ്പെട്ട നേതാവ് ആയിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ചുമതലകൾ ആയിരുന്നു അദ്ദേഹത്തിന്. മരണത്തിന് തലേ ദിവസം വരെ കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വീട്ടിൽ എത്തി പ്രാദേശിക നേതാക്കളുളോടൊപ്പം സമയം ചിലവഴിക്കാനും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുവാനും, പാർട്ടിയുടെ പൂർണ്ണ പിന്തുണ നൽകുവാനും കെ സുരേന്ദ്രൻ മുൻനിരയിൽ ഉണ്ടായിരുന്നു.

അനുസ്മരണ സമ്മേളനത്തിൽ ഒഐസിസി ജില്ലാ ആക്ടിങ് പ്രസിഡന്റ് രഞ്ജൻ കേച്ചേരി അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ദേശീയ ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്മാരായ ലത്തീഫ് ആയംചേരി, രവി കണ്ണൂർ, സെക്രട്ടറി രവി സോള, ചാരിറ്റി സെക്രട്ടറി മനു മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വൈസ് പ്രസിഡന്റ് ഷമീം നടുവണ്ണൂർ, സെക്രട്ടറി ജാലീസ് കെ കെ, ജില്ലാ ഭാരവാഹികളായ ബിജുബാൽ, ഫിറോസ് അറഫ, പ്രദീപ് മേപ്പയൂർ, പ്രദീപ് മൂടാടി, റിജിത് മൊട്ടപ്പാറ, ശ്രീജിത്ത് പനായി, റഷീദ് മുയിപ്പോത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP