Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന പ്രചോദനാൽമക ജാലവിദ്യ ഫെബ്രുവരി 8ന്; പ്രഖ്യാപനയോഗം സംഘടിപ്പിച്ചു

ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന പ്രചോദനാൽമക ജാലവിദ്യ ഫെബ്രുവരി 8ന്; പ്രഖ്യാപനയോഗം സംഘടിപ്പിച്ചു

മനാമ: ഫെബ്രുവരി 8 വെള്ളിയാഴ്ച 7 മണിമുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച് സെന്റര് (നിയാർക്ക്)ന് വേണ്ടി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പ്രൊഫ: ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന പ്രചോദനാൽമക ജാലവിദ്യ പരിപാടി, ഖാലിദ്‌സാദ് ട്രേഡിങ് പ്രെസന്റ്‌സ്, അൽഹിലാൽ ഹോസ്പിറ്റൽ 'എംക്യൂബ്' ന്റെ വിജയത്തിനായി പ്രഖ്യാപനയോഗം സംഘടിപ്പിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന യോഗത്തിൽ നിയാർക്കിനെക്കുറിച്ചും എംക്യൂബ് നെക്കുറിച്ചും സംഘാടകർ വിശദീകരിച്ചു.

അത്യാധുനികത സംവിധാനത്തോടെ പിറവി മുതൽ വിവിധ ഘട്ടങ്ങളിൽ കൊച്ചുകുട്ടികളിലെ മാറ്റങ്ങൾ നിരീക്ഷിച്ചു ഓട്ടിസം, സംസാര- കേൾവി ശേഷി, അംഗവൈകല്യം തുടങ്ങിയവയിൽ നിന്നും കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് പൂർണ്ണമായോ ഭാഗികമായോ തിരിച്ചു കൊണ്ടുവരുവാനുള്ള അക്കാഡമിക് ഗവേഷണസ്ഥാപനമായി കൊയിലാണ്ടിയിലെ പന്തലായനിയിൽ മുഖ്യമന്ത്രി തറക്കല്ലിട്ടു നാല് ഏക്കർ ഭൂമിയിൽ ഉയർന്നുവരുന്ന നിയാർക്കിന്റെ സാക്ഷാൽക്കാരത്തിനു പൊതുജന പിന്തുണക്കായി ഏവരുടെയും സഹായം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതവും ജനറൽ കൺവീനർ ഹനീഫ് കടലൂർ നന്ദിയും പറഞ്ഞു. ട്രെഷറർ അസീൽ അബ്ദുൾറഹ്മാൻ ചർച്ചകളുടെ ക്രോഡീകരണം നടത്തി.

ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എംപി. രഘു, വനിതാവേദി പ്രസിഡണ്ട് മോഹിനി തോമസ്, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ, ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്വി, വൈസ് പ്രസിഡന്റ് സയ്യദ് റമദാൻ നദ്വി, ഓ.ഐ.സി.സി. വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രെസിഡന്റ്‌റ് ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോടൻസ് ജനറൽസെക്രട്ടറി എ.സി.എ. ബക്കർ, റഫീഖ് അബ്ദുല്ല (ഇൻഡക്‌സ് ബഹ്റൈൻ), സലാം അമ്പാട്ടുമൂല (നിലമ്പൂർ അസോസിയേഷൻ) , മധുസൂദനൻ (ബഹ്റൈൻ ഡിഫറന്റ് തിങ്കേഴ്സ്), നിസാർ കൊല്ലം (ഹോപ്പ് ബഹ്റൈൻ), അഫ്സൽ തിക്കോടി (ഗ്ലോബൽ തിക്കോടിയൻസ്), നൗഫൽ നന്തി (നന്തി അസോസിയേഷൻ), ഷംസീറ സമീർ (നിയാർക്ക് വനിതാവിഭാഗം), വിജേഷ് നിനെക്‌സ് (ഹാർട്ട് ബഹ്റൈൻ), ജസീർ കാപ്പാട് (കൊയിലാണ്ടി കൂട്ടം), ഫൈസൽ മണിയൂർ (മണിയൂർ കൂട്ടായ്മ), ഗംഗൻ തൃക്കരിപ്പൂർ (ബ്ലഡ് ഡോനോർസ് കേരള), മുഹമ്മദ് ഫൈസൽ (മിവ കൊയിലാണ്ടി), കമാൽ മൊഹിയദ്ധീൻ (ടോസ്റ്റ്മാസ്റ്റേഴ്‌സ് ), ഷജീർ തിരുവനന്തപുരം (പടവ് കുടുംബവേദി) എന്നിവർ നിയാർക്കിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സംസാരിച്ചു.

സംഘാടക സമിതി വൈസ് ചെയർമാൻ സുജിത് ഡി. പിള്ള, ജോയിന്റ് കൺവീനർ മനോജ് മാത്യു , മറ്റു ഭാരവാഹികളായ ഹംസ കെ. ഹമദ്, ജൈസൽ അഹ്മദ്, ഒമർ മുക്താർ, ഇല്യാസ് കൈനോത്ത്, ജബ്ബാർ കുട്ടീസ്, സംഘാടക സമിതിയിലെയും വനിതാവിഭാഗത്തിലെയും മറ്റ് സജീവ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 8 ന്റെ എംക്യൂബ് പരിപാടി തികച്ചും സൗജന്യമായ ബഹ്റൈൻ മലയാളി സമൂഹത്തിനു ഒന്നാകെ ഉപകരിക്കുന്ന മോട്ടിവേഷൻ ക്ലാസ് ആയിരിക്കുമെന്നും ഏവരുടെയും പങ്കാളിത്വം ഉണ്ടാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP