Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ടെന്നീസ് ടൂർണമെന്റിൽ മികച്ച നേട്ടം

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ടെന്നീസ് ടൂർണമെന്റിൽ മികച്ച നേട്ടം

സ്വന്തം ലേഖകൻ

മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി അബ്ദുൾറഹ്മാൻ അൽ ദോസേരി ബി.ബി.കെ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കി. 28-ാമത് ബി.ബി.കെ ജൂനിയേഴ്സ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 14 വിഭാഗത്തിലാണ് അബ്ദുൾറഹ്മാൻ അൽ ദോസേരി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. അബ്ദുൾറഹ്മാൻ അൽ ദോസേരി തലാൽ അൽ സയ്യിദിനൊപ്പം അണ്ടർ 14 ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കൂടാതെ ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഈ മിടുക്കൻ കരസ്ഥമാക്കി .

ജുഫൈറിലെ ബഹ്റൈൻ ടെന്നീസ് ക്ലബിൽ നടന്ന മത്സരത്തിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. നിലവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൾറഹ്മാൻ യു.കെ.ജി മുതൽ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നു. സഹോദരങ്ങളായ അബ്ദുല്ല മുഹമ്മദ് അൽ ദോസേരി (ഗ്രേഡ് 6), സലിം മുഹമ്മദ് അൽ ദോസേരി (യു.കെ.ജി) എന്നിവരും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളാണ്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ എന്നിവർ ഈ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥിയെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP