Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024' ദീപശിഖാ പ്രയാണം ആരംഭിച്ചു

ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024' ദീപശിഖാ പ്രയാണം ആരംഭിച്ചു

സ്വന്തം ലേഖകൻ

മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം ആരംഭിച്ചു. ഒൻപത് ഏരിയകളിലും ദീപ ശിഖാ പ്രയാണത്തിന് സ്വീകരണം നൽകും.ലൈജു തോമസ്, അനൂപ് തങ്കച്ചൻ എന്നിവരാണ് കൊഡിനെറ്റെഴ്‌സ് . മനാമയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം നിർവഹിച്ചു.യുത്ത് ഫെസ്റ്റ് ചെയർമാൻ വിൻസു കൂത്തപ്പിള്ളി മനാമ ഏരിയ പ്രസിഡന്റ് ഷംസാദ് കാക്കൂരിന് ദീപശിഖ കൈമാറി.

സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പിള്ളി, സബ് കമ്മറ്റി കൺവീനർമാരായ ഹരി ഭാസ്‌കർ,ജിതിൻ പരിയാരം, ഷംസാദ് കാക്കൂർ, മുഹമ്മദ് ജസീൽ മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദീപശിഖ ഒൻപത് ഏരിയകൾ സഞ്ചരിച്ച് മാർച്ച് എട്ടിനു യൂത്ത് ഫെസ്റ്റ് നടക്കുന്ന ഇന്ത്യൻ ക്ലബ്ബ് മൈതാനത്ത് എത്തിചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP