Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജി.സി.സി റേഡിയോ നാടകമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു

ജി.സി.സി റേഡിയോ നാടകമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഹ്റൈനിലെ സാംസ്‌കാരിക കൂട്ടായ്മയായ ബഹ്റൈൻ മലയാളി ഫോറം (ബി എം എഫ് )മീഡിയാ രംഗ്, റേഡിയോ രംഗ് മായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ ജി. സി സി റേഡിയോ നാടക മത്സരത്തിന്റെ ഫലപ്രഖ്യാപനം താഴെ നൽകിയിരിക്കുന്നു .കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരായ ഷിനിൽ എൻ പി, ഇസ്മയിൽ കടത്തനാട്, കനകരാജ് മായന്നൂർ എന്നിവർ നാടകം ഒരുമിച്ച് ഇരുന്ന് വിധി നിർണയം നടതുകയും സംഘാടകർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

നാടക മത്സരം ഉൽഘാടനം ചെയ്ത ബഹ്റൈനിലെ നാടക, ചലച്ചിത്ര പ്രവർത്തകൻ പ്രകാശ് വടകര യാണ് ഫലപ്രഖ്യാപനം നടത്തിയത്. വാർത്താ സമ്മേളനത്തിൽ ബി എം എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, കോർഡിനേറ്റർ ജയേഷ് താന്നിക്കൽ, മീഡിയാ രംഗ് പ്രോഗ്രാം ഹെഡ് രാജീവ് വെള്ളിക്കോ ത്ത് എന്നിവരും സംബന്ധിച്ചു.

1.മികച്ച നടൻ ഒച്ചയിലെ നാരായണൻ എന്ന കഥാപാത്രം അവതരിപ്പിച്ച സത്യൻ കുത്തൂർ

2: മികച്ച സഹനടൻ മനസ്സറിയാതെ എന്ന നാടകത്തിലെ അജിത്ത് എന്ന കഥാപാത്രം അവതരിപ്പിച്ച കൃഷ്ണനുണ്ണി

3. മികച്ച നടി മധുരം ഗായതി യിലെ ടീച്ചറമ്മ ദർശന രാജേഷ്

4. മികച്ച സഹനടി മനസ്സറിയാതെ എന്ന നാടകത്തിലെ അഞ്ജലി എന്ന
കഥാപാത്രം ചിത്ര രാജേഷ്

5. നാടക രചന
1. ഒന്നാം സ്ഥാനം ഒച്ച എന്ന നാടകത്തിന്റെ രചയിതാവ് സുധാകരൻ കെ വി

2. രണ്ടാം സ്ഥാനം മനസ്സറിയാതെ എന്ന നാടക രചയിതാവ് കമല കുമാർ

6. സൗണ്ട് ഡിസൈനിഗ്

1. ഒന്നാം സ്ഥാനം നാടകം മനസ്സറിയാതെ പ്രജിത്ത് രാമകൃഷ്ണൻ അറോറ സ്റ്റുഡിയോ ഖത്തർ

2.
സൗണ്ട് ഡിസൈനിഗ് രണ്ടാം സ്ഥാനം
മടക്കം കലാക്ഷേത്ര ബഹ്‌റൈൻ
ശശീന്ദ്രൻ വി.വി

മികച്ച പശ്ചാത്തല സംഗീതം

1. ഒന്നാം സ്ഥാനം നൊമ്പരത്തിപ്പൂവ് ലത്തീഫ് മാഹി

2. രണ്ടാം സ്ഥാനം പറക്കാനാവാത്ത ചിത്രശലഭങ്ങൾ പ്രജിത്ത് രാമകൃഷ്ണൻ

8.മികച്ച സംവിധായകൻ

ഒന്നാം സ്ഥാനം: മനസ്സറിയാതെ പ്രകാശ് മാധവൻ

രണ്ടാം സ്ഥാനം : നൊമ്പരത്തിപ്പൂവ് ഷെമിൽ A. J

9. മികച്ച ജനകീയ നാടകം

IYCC ബഹ്‌റൈൻ അവതരിപ്പിച്ച ബഹ്റ് സംവിധാനം ധനേഷ് മുരളി

10. മികച്ച നാടകങ്ങൾ

1. മൂന്നാം സ്ഥാനം: നാടക ശബ്ദം ഖത്തർ അവതരിപ്പിച്ച നൊമ്പരത്തിപ്പൂവ്

2. രണ്ടാം സ്ഥാനം: കണ്ണൂർ യുണൈറ്റഡ് വെൽഫയർ ഖത്തർ ( KUWA Qatar ) അവതരിപ്പിച്ച ഒച്ച

3. ഒന്നാം സ്ഥാനം: റിമമ്പറൻസ് ഖത്തർ അവതരിപ്പിച്ച മനസ്സറിയാതെ

11. ജൂറി പരാമർശം

1. ഹരി

(മടക്കം എന്ന നാടകത്തിലെ മനോജ്)

2. നക്ഷത്ര രാജ്
(പ്രാണവായു)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP