Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൈക്കിളിൽ സാഹസിക യാത്ര ചെയ്യുന്ന ഫായിസ് അഷ്റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സ്വീകരണം നൽകി

സൈക്കിളിൽ സാഹസിക യാത്ര ചെയ്യുന്ന ഫായിസ് അഷ്റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സ്വീകരണം നൽകി

സ്വന്തം ലേഖകൻ

മനാമ : കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ സാഹസിക യാത്ര ചെയ്യുന്ന കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സ്വീകരണം നൽകി.

ഓഗസ്റ്റ് 15 ന് കേരളത്തിൽ നിന്നും യാത്ര ആരംഭിച്ച ഫായിസ് അഷ്റഫ് അലി കഴിഞ്ഞ ദിവസമാണ് ബഹ്റൈനിൽ എത്തി ചേർന്നത്.രണ്ട് വൻകരകളിലൂടെ 35 രാജ്യങ്ങൾ കടന്ന് 450ദിവസങ്ങൾകൊണ്ടാണ് ലണ്ടനിൽ എത്തിച്ചേരുക.അൽറീഫ് പാൻഏഷ്യ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പവിഴദ്വീപിലെകോഴിക്കോട്ടുകാരുടെ ഉപഹാരം പ്രസിഡന്റ് ബാബു ജി നായർ സമ്മാനിച്ചു. മുൻ പ്രസിഡന്റ് കെ. ജനാർദ്ദനൻ പൊന്നാട അണിയിച്ചു.

മുസ്തഫ കുന്നുമ്മൽ,എൻ.കെ അഷ്റഫ്, ഫാസിൽ വട്ടോളി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, പങ്കജ് നാഭൻ, തുടങ്ങിയവർ സംസാരിച്ചു.ഫായിസ് അഷ്റഫ് അലി സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് മറുപടി പ്രസംഗം നടത്തി.ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതവും, ട്രഷറർ കെ. ഇ സതീഷ് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP