Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്റൈൻ ഉംറ യാത്ര സംഘടിപ്പിക്കുന്നു

ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്റൈൻ ഉംറ യാത്ര സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്റൈൻ ദേശീയ ദിനാവധികളിൽ അക്‌ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു.ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും ശേഷവും യാത്രയിലുടനീളവുമുള്ള പഠന ക്‌ളാസുകൾ എന്നിവ ദാറുൽ ഈമാൻ ഉംറ സംഘത്തിന്റെ പ്രത്യേകതയാണ്.

മികച്ച സൗകര്യത്തോടെ ഫാമിലികൾക്കും ബാച്ചിലേഴ്‌സിനും പ്രത്യേക പരിഗണന നൽകി ആണ് യാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ ചൈതന്യത്തോടെ ഉംറ നിർവഹിക്കാനും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കുന്ന പ്രസ്തുത യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കോർഡിനേറ്റർ പി.പി.ജാസിർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39062051, 35573966 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP