Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ കേരള സമാജം ഒരുക്കുന്ന വയലാർ സാംബശിവൻ സന്ധ്യ ജൂൺ മൂന്നിന്; കാഥികൻ മനോഹരൻ പാറവട്ടിയുടെ കഥാപ്രസംഗം അരങ്ങിലെത്തും

ബഹ്‌റിൻ കേരള സമാജം ഒരുക്കുന്ന വയലാർ സാംബശിവൻ സന്ധ്യ ജൂൺ മൂന്നിന്; കാഥികൻ മനോഹരൻ പാറവട്ടിയുടെ കഥാപ്രസംഗം അരങ്ങിലെത്തും

സ്വന്തം ലേഖകൻ

ഹ്‌റിൻ കേരള സമാജം ഒരുക്കുന്ന വയലാർ സാംബശിവൻ സന്ധ്യ ജൂൺ മൂന്നിന്; കാഥികൻ മനോഹരൻ പാറവട്ടിയുടെ കഥാപ്രസംഗം അരങ്ങിലെത്തുംറിൻ കേരള സമാജം ഒരുക്കുന്ന വയലാർ സാംബശിവൻ സന്ധ്യ ജൂൺ മൂന്നിന് നടക്കും. കാഥികൻ മനോഹരൻ പാറവട്ടിയുടെ കഥാപ്രസംഗംതറവാടിന്റെ മാനം'അരങ്ങിലെത്തും. വി. സാംബശിവൻ അവതരിപ്പിച്ചതിൽ നിന്നും യാതൊരു മാറ്റവും വരുത്താതെ, അദ്ദേഹത്തിന്റെ മകൻ പ്രൊഫസർ വസന്തകുമാറിന്റെ അനുവാദത്തോടെ ആണ് താൻ കഥ പ്രസംഗം അവതരിപ്പിക്കുന്നത് എന്ന് കാഥികൻ മനോഹരൻ പാവറട്ടി പറഞ്ഞു.

മനോഹരൻ പാവറട്ടി യോടൊപ്പം പക്കമേളക്കരായി, ഗണേശ് രാധേശൻ ഹാർമോണിയം, സന്ദീപ് രാജൻ തബല, രാജീവ് കല്ലട ടൈമിങ് ഇൻസ്ട്രുമെന്റ്, പിന്നണി ഗാനം വിനോദ് അളിയത്
എന്നിവരാണ് ഒത്തുചേരുന്നത്.

അന്നേ ദിവസം തന്നെ വയലാറിന്റെ തിരഞ്ഞെടുത്ത അനശ്വര ഗാനങ്ങൾ കോർത്തിണ ക്കികൊണ്ടുള്ള സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.ബഹിറിനിലെ പ്രശസ്ത ഗായകരായ റിയാസ്, ജഗൻ മോഹൻ, രമ്യപ്രമോദ്, ജെസ്ലി കലാം, സിനി പോൾ, ലിൻഡ അരുൺ, സിജില രഞ്ജു എന്നിവരാണ് ഗാനങ്ങൾ ആലപികുന്നത്.

വയലാർ - സാംബശിവൻ സന്ധ്യ ഒരുക്കുന്ന കഥ പ്രസംഗവും സംഗീത വിരുന്നും ആസ്വദിക്കുന്നതിനായി ബഹ്റിനിലുള്ള എല്ലാ കലാസ്‌നേഹികളെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം കൺവീനർ വാമദേവൻ ( 39441016) മനോഹരൻ പാവറട്ടി (39848091)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP