Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഡോ ബഹറൈൻ ഫെസ്റ്റിവൽ; മാറ്റിവെച്ച പരിപാടികളായ സരോദ് കച്ചേരി ജൂൺ പത്താം തിയ്യതി വെള്ളിയാഴ്ച

ഇൻഡോ ബഹറൈൻ ഫെസ്റ്റിവൽ; മാറ്റിവെച്ച പരിപാടികളായ സരോദ് കച്ചേരി ജൂൺ പത്താം തിയ്യതി വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

ഹറൈൻ കേരളീയ സമാജം ഇന്ത്യൻ എംബസിയുടെയും ബഹറൈൻ കൾച്ചറൽ അതോറിട്ടറിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഇൻഡോ ബഹറൈൻ ഫെസ്റ്റിവലിൽ യു എ ഇ ഭരണാധികാരിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച പരിപാടികളായ ലോക പ്രശസ്ത സരോദ് വാദകരായ അംജദ് അലിഖാന്റെയും മക്കളായ അമാൻ അലി ബഗാഷിന്റയും അയാൻ അലി ബഗാഷിന്റെയും സരോദ് കച്ചേരി ജൂൺ പത്താം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്നും മാറ്റി വെച്ച മറ്റൊരു പരിപാടി വീണ വിദ്വാൻ രാജേഷ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ജൂൺ 12 ഞായറാഴ്ച വൈകുന്നേരം 8 മണിക്കും നടക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.ഇതിനകം പാസ് ലഭിച്ചവർ കൃത്യ സമയത്ത് എത്തിച്ചേരണമെന്നും പാസുകൾ ആവശ്യമുള്ളവർ സമാജവുമായി ബന്ധപ്പെടണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP