Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെവിധ്യമാർന്ന പരിപാടികളോടെ ഷിഫ അൽ ജസീറയിൽ നഴ്സസ് ദിനം ആഘോഷിച്ചു

വെവിധ്യമാർന്ന പരിപാടികളോടെ ഷിഫ അൽ ജസീറയിൽ നഴ്സസ് ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

 മനാമ: വൈവിധ്യമാർന്ന പരിപാടികളോടെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ ലോക നഴ്സസ് ദിനം ആഘോഷിച്ചു. അനുഭവം പങ്കുവെക്കൽ, മെഴുകുതിരി കത്തിക്കൽ, പ്രതിജ്ഞയെടുക്കൽ, റാഫിൾ ഡ്രോ, കേക്ക് കട്ടിങ് എന്നിവ അരങ്ങേറി.

'നഴ്സുമാർ: നയിക്കുന്ന ശബ്ദം, നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക' എന്ന ഈ വർഷത്തെ പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ആഘോഷ പരിപാടികൾ. ഷിഫ മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ ഗരീബ്, മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ്, ഡോക്ടർമാരായ ഡോ. കുഞ്ഞിമൂസ, ഡോ. പ്രദീപ്, ഡോ. സ്വപ്ന, ഡോ. ബിൻസി എന്നിവർ ആശംസാ പ്രസംഗം നടത്തി. നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം പ്രാസംഗികർ അനുസ്മരിച്ചു.
സാമൂഹികമായ ജീവിതത്തിൽ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്സുമാർ. ലോകമെമ്പാടുമുള്ള എല്ലാ നേഴ്സുമാരുടെയും സേവനസദൃശ്യമായ ജോലിയോടുള്ള തികഞ്ഞ ആദരവ് കൂടിയാണ് നഴ്സസ്ദിനമെന്നും പ്രാസംഗികർ വ്യക്തമാക്കി.

സിസ്റ്റർ ആൻസി സ്വാഗതം പറഞ്ഞു. സിസ്റ്റർമാരായ ജോസിൽ, ബിനു എന്നിവർ അനുഭവം പങ്കുവെച്ചു. മെഴുകുതിരി കത്തിക്കലിന് സിസ്റ്റർമാരായ അച്ചാമ്മ, ജോസിൽ, ലിസി, ഓമന എന്നിവർ നേതൃത്വം നൽകി. നിഷ തോമസ് പ്രതിജ്ഞ ചൊല്ലി. സിസ്റ്റർ പിആർ സൗമ്യ ഗാനം ആലപിച്ചു.ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ആഘോഷത്തിൽ പങ്കാളികളായി. നഴ്സുമാരെ റോസാപൂ നൽകി സ്വീകരിച്ചു.
മലബാർ ഗോൾഡ് സംഘടിപ്പിച്ച റാഫിൾ ഡ്രോയിൽ 11 നഴ്സുമാർ വിജയികളായി. കേക്ക് മുറിയോടെ പരിപാടിക്ക് സമാപനമായി. സിസ്റ്റർ റെജിന, ആൻസി എന്നിവർ അവതാരകരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP