Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് എംഎൽഎയെ അനുസ്മരിച്ചു

ബഹ്‌റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് എംഎൽഎയെ അനുസ്മരിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ത്രിക്കാകര MLA യും KPCC വർക്കിങ് പ്രസിഡന്റുമായ PT തോമസ് MLA യുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

ജനറൽ സെക്രട്ടറി വിനോദ് ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് അഡ്വ.പോൾ സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.നിലപാടുകളിൽ വെള്ളം ചേർക്കാതെ നിർഭയമായി പൊതുപ്രവർത്തനം നടത്തിയ നേതാവായിരുന്നു PT തോമസെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളോടൊപ്പം നിന്ന് അടിത്തട്ടു മുതൽ പ്രവർത്തിച്ചയാളായതിനാൽ അസാധാരണമായ ജന ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പരിസ്ഥിതി സംരക്ഷണം മുൻ നിർത്തി എക്കാലവും ശക്തമായ നിലപാട് സ്വീകരിച്ച PT തോമസ്, അതിന്റെ പേരിൽ വ്യക്തിപരവും രാഷ്ട്രീയവുമായി തനിക്ക് ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങളയും കുറിച്ച് ഒരിക്കൽ പോലും ആകുലപ്പെട്ടില്ല. ഒരു തികഞ്ഞ മതേതര വാദി, ജനാധിപത്യവാദി,പരിസ്ഥിതി സ്‌നേഹി , സംശുദ്ധമായ പൊതുജീവിതം അങ്ങനെ ഒരു പൊതുപ്രവർത്തകന് വേണ്ടിയ സർവ്വ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു PT തോമസിന്റെ ത് എന്ന് യോഗം അനുസ്മരിച്ചു.

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറവുമായി P T തോമസിനുണ്ടായിരുന്ന അടുത്ത ബന്ധത്തെ പറ്റിയും, 2016 ൽ സംഘടനയുടെ പൊതുപരിപാടിക്കായി ബഹ്‌റിനിൽ എത്തിയ PT തോമസിന്റെ ഓർമ്മകൾ എന്നും പ്രചോദനമാണെന്നും യോഗം വിലയിരുത്തി. മുൻ പ്രസിഡന്റുമാരായ ബാബു കുഞ്ഞിരാമൻ,ജേക്കബ് തേക്കുതോട്, അനിൽ തിരുവല്ല, എ ബി തോമസ്, വൈസ് പ്രസിഡന്റ് സനൽ , അജിത്, അജി ജോർജ്, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP