Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202220Friday

ഇന്ത്യന് കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന് കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

രു വര്ഷം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യന് കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റി എഴുപതോളം തൊഴിലാളികളുടെ രക്ത സാംപിൾ എടുത്ത് പരിശോധിക്കുകയും മെഡിക്കൽ പരിശോധനകൾക് വിധേയരാകുകയും അതിനുശേഷം ഡോക്ടർമാരുടെ കൺസൾറ്റഷനിൽ പങ്കെടുക്കുകയും ചെയ്തു.

ഇത് എട്ടാമത്തെ മെഗാ മെഡിക്കൽ ക്യാമ്പാണ്, ഈ പരിപാടിയുടെ ഭാഗമായി 1100 ഓളം തൊഴിലാളികൾ ഇതുവരെ വിവിധ ആശുപത്രികളിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയരായി.

ശുചിത്വ അവബോധത്തിന്റെ ആഴ്ചയായതിനാൽ, ICRF വോളന്റിയർമാർ താമസസ്ഥലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികൾക്ക് വിശദീകരിച്ചു.

ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു, അദ്ദേഹം തൊഴിലാളികളുമായും, മെഡിക്കൽ ടീമുകളുമായും ഐസിആർഎഫ് വോളന്റിയർമാരുമായും സംസാരിച്ചു.

ഇന്നത്തെ പ്രോഗ്രാമിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഡിസംബർ മാസത്തെ കോർഡിനേറ്റർ സുധീർ തിരുനിലത്ത് , ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത് , ക്ലിഫോർഡ് കൊറിയ , അജയകൃഷ്ണൻ, സുഷമ അനിൽ, സ്പന്ദന, ജവാദ് പാഷ, കാശി വിശ്വനാഥ് , ശിവ കുമാർ, ഹരി, രാജീവ് , സുനിൽ കുമാർ , സതീഷ് കുമാർ, മണി കുട്ടൻ, സയ്ദ് ഹനീഫ് കൂടാതെ അൽ കിംസ് ഹെല്ത്തിനെ പ്രധിനിധീകരിച് Dr മുഹമ്മദ് സുബൈർ , Dr തൈമൂർ ആസിഫ് , അനസ് ബഷീർ , മുഹമ്മദ് സഹൽ, അജ്മൽ നജീം എന്നിവർ പങ്കെടുത്തു .

എല്ലാ തൊഴിലാളികൾക്കും ഭക്ഷണ പൊതികളും , ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്‌ളൈയറുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത് .

ഒരു വർഷ കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.

പരിപാടിയുടെ മുഖ്യ സ്‌പോൺസർ അൽ നാമൽ ഗ്രൂപ്പ് / വികെഎൽ ഗ്രൂപ്പ് ആണ്, മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകാനും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകാനും സമ്മതിച്ചിട്ടുണ്ട്. വാർഷിക സ്‌പോൺസർ LMRA ആണ്. എല്ലാ തൊഴിലാളികൾക്കും അവർ കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ (ഫെയ്‌സ്മാസ്‌കുകൾ, ആന്റി ബാക്ടീരിയൽ സോപ്പുകൾ തുടങ്ങിയവ) നൽകുന്നു.

പങ്കെടുക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ - മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ്.

മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും ജനറൽ കൺവീനർ - 32228424 ശ്രീ ജനറൽ നാസർ മഞ്ചേരി അല്ലെങ്കിൽ ജനറൽ കോഡിനേറ്റർ - മുരളീകൃഷ്ണൻ - 34117864 എന്നിവരുമായി ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP