Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോപ്പ് ബഹ്റൈൻ ബ്ലഡ് ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഹോപ്പ് ബഹ്റൈൻ ബ്ലഡ് ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ഡിസംബർ 3 ന് വെള്ളിയാഴ്‌ച്ച സംഘടിപ്പിച്ച ക്യാമ്പിൽ നൂറ്റി ഇരുപത് പേർ പങ്കെടുത്തു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കുമായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ സ്പോൺസർ ചെയ്ത പ്രിവിലേജ് കാർഡ്, അഡ്‌മിനിസ്‌ട്രേറ്റർ അനസ് ബഷീറിൽ നിന്നും ഹോപ്പിന്റെ രക്ഷാധികാരി ഷബീർ മാഹി ഏറ്റുവാങ്ങി. മറ്റ് രക്ഷാധികാരികളായ കെ ആർ നായർ, അശോകൻ താമരക്കുളം എന്നിവരും സന്നിഹിതരായിരുന്നു.

ബ്ലഡ് ഡൊണേഷനിൽ പങ്കെടുത്ത എല്ലാവർക്കും പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. ലിജോ വർഗ്ഗീസ്, ഗിരീഷ് ജി പിള്ളൈ, സിബിൻ സലിം, ജെറിൻ ഡേവിസ്, അഷ്‌കർ പൂഴിത്തല, ജയേഷ് കുറുപ്പ്, ഷിബു പത്തനംതിട്ട, മനോജ് സാംബൻ, നിസാർ മാഹി, മുഹമ്മദ് അൻസാർ, റോണി ഡൊമിനിക്, പ്രിന്റു ഡെല്ലിസ്, ഷിജു സി പി, ജാക്‌സ് മാത്യു, ഷാജി എളമ്പിളായി, റംഷാദ് എം കെ, സാബു ചിറമേൽ, മുജീബ് റഹ്‌മാൻ,സുജീഷ് ബാബു, ഈപ്പൻ മലയിൽ, സി പി രഞ്ജിത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. 'പകുത്തു നൽകാം ജീവന്റെ തുള്ളികൾ' എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പങ്കെടുത്ത എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP