Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

മുഹറഖ് മലയാളി സമാജം ഇനാറ മോൾക്കുള്ള ചികിത്സ സഹായ തുക കൈമാറി

മുഹറഖ് മലയാളി സമാജം ഇനാറ മോൾക്കുള്ള ചികിത്സ സഹായ തുക കൈമാറി

സ്വന്തം ലേഖകൻ

സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗ ബാധിതയായ കണ്ണൂർ സ്വദേശിനി ഇനാറ മോൾക്ക് മുഹറഖ് മലയാളി സമാജം സമാഹരിച്ച തുക ചാരിറ്റി വി0ഗ് കൺവീനർ മുജീബ് വെളിയംകോട് ഇനാറ മോൾ ചികിത്സ സഹായ കമ്മറ്റി ബഹ്റൈൻ ചെയർമാൻ മജീദ് തണൽനു കൈമാറി.

എം.എം.എസ് പ്രസിഡന്റ് അൻവർ നിലമ്പുർ, ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ്, അസി.ട്രെഷറർ ബാബു എം. കെ, ചികിത്സ സഹായ കമ്മറ്റി കൺവീനർ ഹാരിസ് പഴയങ്ങാടി, വൈസ് ചെയർമാൻ നജീബ് കടലായി, ജെ.പി. കെ തിക്കോടി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഈ സൽ പ്രവർത്തിയിൽ ഭാഗവാക്കായ മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും യോഗത്തിൽ നന്ദിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP