Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹീറിന്റെ ആകസ്മിക വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു

സഹീറിന്റെ ആകസ്മിക വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച വടകര അരയാക്കൂർ താഴെയിലെ തട്ടാറത്ത് താഴകുനി സഹീറിന്റെ ആകസ്മിക വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി എപി ഫൈസലിന്റെ പിതൃസഹോദര പുത്രനായ ഇദ്ദേഹം മാഹി കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചത്. മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിന് സ്വന്തം ജീവൻ പോലും സമർപ്പിച്ച സഹീറിന്റെ വിയോഗം ഏറെ വേദനാജനകമാണെന്നും ദുഃഖകരമാണെന്നും കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

സാമൂഹ്യ സേവന രംഗത്തെ ഇത്തരം അപകടങ്ങൾ ഏവർക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്. സഹീറിന്റെ വിയോഗത്തിൽ കുടുബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും മയ്യിത്ത് നിസ്‌കാരങ്ങൾ നിർവഹിക്കണമെന്നും നേതാക്കൾ പറഞ്ഞു.

മാഹി കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് കുട്ടികളുടെ നിളവിളികേട്ടെത്തിയ സഹീർ മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും കയത്തിൽ അകപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP