Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം: കെഎംസിസിഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം: കെഎംസിസിഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

സ്വന്തം ലേഖകൻ

മനാമ: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്സം കെഎംസിസി ബഹ്റൈൻ സ്ഥാന ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ നേരിൽക്കണ്ട് നിവേദനം നൽകി. ബഹ്റൈനിൽ നിരവധി ഇന്ത്യൻ കുടുംബങ്ങളാണ് താമസിച്ചുവരുന്നതെന്നും നീറ്റ് പരീക്ഷയ്ക്ക് ബഹ്റൈനിൽ പരീക്ഷാകേന്ദ്രം അനുവദിക്കാത്തതിനാൽ ഈ കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കയിലാണെന്നും കെഎംസിസി നേതാക്കൾ അംബാസിഡറെ അറിയിച്ചു. നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിലെ വിദ്യാർത്ഥികൾ ഇന്ത്യയിലെത്തി പരീക്ഷ എഴുതുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരും. കൂടാതെ, ഇത് വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദത്തിനുമിടയാക്കും. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്ന തരത്തിൽ ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം കേന്ദ്രഭരണകൂടത്തെ അറിയിക്കണമെന്നും കെഎംസിസി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവിൽ യു എ ഇയിലും കുവൈത്തിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ബഹ്റൈനിലും പരീക്ഷാകേന്ദ്രമൊരുക്കുകയാണെങ്കിൽ സഊദിയിലെ ദമാമിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കും ബഹ്റൈനിലെത്തി പരീക്ഷ എഴുതാൻ സാധിക്കുമെന്നും നേതാക്കൾ അംബാസിഡറെ അറിയിച്ചു. നിവേദനം കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് കൈമാറി. ചടങ്ങിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, എംബസി വിങ് കൺവീനർ അബ്ദുറഹ്‌മാൻ മാട്ടൂൽ എന്നിവർ പങ്കെടുത്തു.

അതേസമയം, ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇക്കാര്യത്തിൽ ശക്തമായ നീക്കം നടത്തുമെന്ന് അംബാസിഡർ കെഎംസിസി ബഹ്റൈൻ ഭാരവാഹികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ബഹ്റൈനിലെയും സഊദി ദമാമിലെയും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കാനും അംബാസിഡർ അഭ്യർത്ഥിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ദമാം കെഎംസിസിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും കെഎംസിസി ബഹ്റൈൻ ആരംഭിച്ച

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP