Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറ്റി ഇരുപ്പത്തിയഞ്ചു പേർക് വെള്ളവും, പഴങ്ങളും വിതരണം ചെയ്ത് ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്‌സ് പ്രോഗ്രാം

നൂറ്റി ഇരുപ്പത്തിയഞ്ചു പേർക് വെള്ളവും, പഴങ്ങളും വിതരണം ചെയ്ത് ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്‌സ് പ്രോഗ്രാം

സ്വന്തം ലേഖകൻ

ന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ('ICRF') വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്‌സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന മൂന്നാമത്തെ പ്രോഗ്രാം ഇന്ന് ഡെമിസ്താനിൽ ഉള്ള വർക്ക് സൈറ്റിൽ നടന്നു . ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ് . നൂറ്റി ഇരുപ്പത്തിയഞ്ചു പേർക് ഇന്ന് ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വെള്ളവും, പഴങ്ങളും വിതരണം ചെയ്തു.

ഇതു കൂടാതെ ഈദ് ഉൽ അദ്ഹ പ്രാമാണിച് എല്ലാ തൊഴിലാളികൾക്കും ബിരിയാണി പാക്കറ്റ്സും നൽകി.കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയൽ സോപ്പുകളും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്ദു .

ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്‌സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്‌സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ , നാസ്സർ മഞ്ചേരി, പവിത്രൻ നീലേശ്വരം, അനുപമ ബിനു എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP