Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കൃതി ബഹ്‌റിന്റെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു; പ്രവീൺ നായർ പ്രസിഡണ്ട്

സംസ്‌കൃതി ബഹ്‌റിന്റെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു; പ്രവീൺ നായർ പ്രസിഡണ്ട്

സ്വന്തം ലേഖകൻ

സംസ്‌കൃതി ബഹ്‌റിന്റെ 2021 - 2022 പ്രവർത്തന വർഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രവീൺ നായർ പ്രസിഡണ്ടും റിതിൻ രാജ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള 9 അംഗ കമ്മിറ്റിയെയാണ് ജൂൺ 4 ന് സൂംമിലൂടെ നടന്ന വാർഷിക ജനറൽ മീറ്റിംഗിൽ തിരഞ്ഞെടുത്തത്.

ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പർ സന്ദീപ് വാചസ്പതി ,ഭാരതീയ ജനത പാർട്ടിയുടെ വിദേശകാര്യ വകുപ്പിലെ മിഡിൽ ഈസ്റ്റ് ഇൻ ചാർജ് മോത്തി കൗൾ എന്നിവർ സന്നിഹിതരായിരുന്നു.

മറ്റ് കമ്മിറ്റി അംഗങ്ങൾ - പങ്കജ് മാലിക്ക് (വൈസ് പ്രസിഡണ്ട് ), ലിജേഷ് ലോഹിതാക്ഷൻ (ജോയിന്റ് സെക്രട്ടറി ), സുധീർ തെക്കേടത്ത് (ട്രെഷറർ), അനിൽ കുമാർ പിള്ള ( മെമ്പർഷിപ്പ് സെക്രട്ടറി), ആനന്ദ് സോണി (മെമ്പർ), വെങ്കട്ട് സ്വാമി (മെമ്പർ ), നീലകണ്ഠൻ മുരുകൻ (മെമ്പർ).

ഇത് കൂടാതെ പുതിയ റീജിയണൽ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവിൽ വന്നു.

ചാരിറ്റിയും , പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾ ക്കായിരിക്കും സംസ്‌കൃതി ബഹ്റൈൻ കൂടുതൽ ഊന്നൽ കൊടുക്കുക എന്ന് പ്രസിഡണ്ട് പ്രവീൺ നായർ അറിയിച്ചു.കഴിഞ്ഞ പത്തു വർഷത്തോളമായി ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വളരെ അധികം സംഭാവനകൾ നല്കാൻ സാധിച്ചിട്ടുള്ള സംഘടനയാണ് സംസ്‌കൃതി ബഹ്റൈൻ .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP