Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശ്രിത സാന്ത്വനം സഹായം നൽകി തുടങ്ങി

ആശ്രിത സാന്ത്വനം സഹായം നൽകി തുടങ്ങി

സ്വന്തം ലേഖകൻ

ബഹ്റൈനിൽ വെച്ചു മരണപ്പെടുന്ന നിരാലംബരായ കൊല്ലം പ്രവാസികളുടെ കുടുംബത്തിന് സ്വാന്ത്വനമേകാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ആശ്രിത സാന്ത്വനം പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ സഹായം ബഹ്റൈനിൽ വച്ച് കഴിഞ്ഞ വർഷം മരണപ്പെട്ട കൊല്ലം ഉമയനല്ലൂർ സ്വദേശി സതീശന്റെ കുടുംബത്തിനു നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി സാന്ത്വന സഹായം സതീശൻ ജോലി ചെയ്തു വന്ന കമ്പനി പ്രതിനിധി പ്രവീൺ വിദ്യാധരന് കൈമാറി. സെക്രട്ടറി കിഷോർ കുമാർ, ആശ്രിത സ്വാന്ത്വന കമ്മിറ്റി കൺവീനർ സന്തോഷ് കാവനാട് എന്നിവർ സംബന്ധിച്ചു. മരണപ്പെടുന്ന പ്രവാസികളുടെ സാമ്പത്തിക ഭദ്രത, കുടുംബം, ജോലി എന്നിവ പരിഗണിച്ചാണ് സാമ്പത്തിക സഹായം നൽകുന്നത് എന്നും, തുടർന്നുള്ള സഹായങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP