Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ ദിലീപ് ഫാൻസ് അസോസിയേഷൻ അന്നദാനം നടത്തി

നടൻ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ ദിലീപ് ഫാൻസ് അസോസിയേഷൻ അന്നദാനം നടത്തി

സ്വന്തം ലേഖകൻ

സിനിമ നടൻ ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ഓൾ കേരള ദിലീപ്ഫാൻസ് & വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ ദിലീപ് ഫാൻസ് അസോസിയേഷൻ ബഹ്റൈനിലെ റോഡുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും, ടുബ്ലിയിലെ ലേബർ ക്യാമ്പിലും അന്നദാനം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സാദത്ത് കരിപ്പക്കുളം ഭാരവാഹികളായ രാജീവ്, റഫീഖ്, സ്റ്റെഫി, ജോൺസൺ, ഷംസീർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി. തുടർന്നും എല്ലാ മാസവും അന്നദാനം നടത്തുമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP