Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിഹാബ് തങ്ങൾ വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭ: സി.പി സെയ്തലവി

ശിഹാബ് തങ്ങൾ വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭ: സി.പി സെയ്തലവി

സ്വന്തം ലേഖകൻ

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജനങ്ങൾക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഓർമ്മകളിലെ ശിഹാബ് തങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ ഓൺലൈൻ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങൾ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്. അധികാരത്തോടും പ്രചാരണങ്ങളിലും താൽപര്യമില്ലാത്തിരുന്ന ശിഹാബ് തങ്ങളുടെ സൗമ്യതയും സവിശേഷതയും ബാല്യകാലാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസിൽ പിതാവ് പൂക്കോയ തങ്ങളെ ബ്രിട്ടീഷ് പൊലിസ് അറസ്റ്റ് ചെയ്തപ്പോൾ മാതാവിനെയും സഹോദരങ്ങളെയും ചേർത്തുപിടിച്ചാണ് അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്.

കേരളത്തിലെ കലാപന്തരീക്ഷങ്ങളിലൊക്കെയും സമാധാനം തിരിച്ചെടുക്കുന്നതിൽ തങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. 1992 ലെ ഭീമാപ്പള്ളി കലാപത്തിലും തൃശ്ശൂരിൽ രഥയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെയും തങ്ങൾ സമാധാനദൂതനെ പോലെയാണ് കടന്നുചെന്നത്. ഭയത്തിൽ നിന്ന് അഭയമായിരുന്നു തങ്ങൾ ഏവർക്കും നൽകിയത്. പ്രകോപനത്തിന് പകരം സംയമനം ആഹ്വാനം ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശം പോലും സംയമനമായിരുന്നു. അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത് നാലു വർഷം കഴിയുമ്പോഴാണ് ലീഗിന് ആദ്യ മുഖ്യമന്ത്രിയുണ്ടാകുന്നത്. ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രിയെ ലഭിച്ചതും അദ്ദേഹം പ്രസിഡന്റായതിന് ശേഷമായിരുന്നു. ഇതിന് പിന്നിൽ മറ്റ് പല ഘടകങ്ങളുമുണ്ടായിരുന്നെങ്കിലും ശിഹാബ് തങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു. ഒരേസമയം സാമുദായിക നേതാക്കന്മാരെയും മതേതര നേതാക്കന്മാരെയും ഒന്നിപ്പിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നും സി.പി സെയ്തലവി പറഞ്ഞു. സൂം വഴി നടന്ന ഓൺലൈൻ ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹ്റൈനുമായുള്ള മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, ഗഫൂർ കൈപ്പമംഗലം, മുസ്തഫ കെ പി, എ പി ഫൈസൽ, എം എ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. പി വി മൻസൂർ സൂം മീറ്റിങ് നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP