Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക എയർ ടിക്കറ്റുകളും, രണ്ടാം ഘട്ട ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക എയർ ടിക്കറ്റുകളും, രണ്ടാം ഘട്ട ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയുടെ നേതൃത്വത്തിൽ, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോകുവാനായി ബുദ്ധിമുട്ട് അനുഭവിച്ച 3 പേർക്ക് യാത്രാ ടിക്കറ്റുകൾ മാനേജിംങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. റോജൻ രാജൻ കൈമാറി. അതോടൊപ്പം തന്നെ രണ്ടാം ഘട്ട ഭഷണക്കിറ്റ് വിതരണം ബുദ്ദയിയായിലുള്ള ലേബർ ക്യാമ്പിൽ മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ത സംഘടനകളായ യൂത്ത് അസോസിയേഷന്റെയും, വനിതാ സമാജത്തിന്റെയും, സോഷ്യൽ സർവീസ് ലീഗിന്റെയും സഹകരണത്തോടെ ഇടവക വികാരി ഫാ. റോജൻ രാജൻ വിതരണം ചെയ്യുകയുണ്ടായി.

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജെസ്റ്റിൻ കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ് എന്നിവർക്കൊപ്പം മാനേജിങ് കമ്മറ്റി അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. ജൂലൈ മാസത്തിൽ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP