Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ 'വീടണയാൻ നാടിന്റെ കൈത്താങ്ങ്' കാരുണ്യ ഫ്‌ളയിറ്റ് ടിക്കറ്റ് പദ്ധതിയുടെ ബഹ്റിനിൽ നിന്നുള്ള ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ 'വീടണയാൻ നാടിന്റെ കൈത്താങ്ങ്' കാരുണ്യ ഫ്‌ളയിറ്റ് ടിക്കറ്റ് പദ്ധതിയുടെ ബഹ്റിനിൽ നിന്നുള്ള ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം ലിജുവിന്റെ നേതൃത്വത്തിൽ 'വീടണയാൻ നാടിന്റെ കൈത്താങ്ങ്' എന്ന ഫ്‌ളയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയുടെ ബഹ്‌റൈൻ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം നിർവഹിച്ചു.

ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം ആശംസകൾ നേർന്നു. ആദ്യ ടിക്കറ്റ് ആലപ്പുഴ വെണ്മണി സ്വദേശി ജാൻസി ജോൺസന് ഒഐസിസി ബഹ്റൈൻ ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി മോഹൻകുമാർ നൂറനാട്, ഒഐസിസി ഓഫീസ് ചാർജ്ജ് വഹിക്കുന്ന സെക്രട്ടറി ഷാജി തങ്കച്ചൻ എന്നിവർ ചേർന്നു കൈമാറി.

വ്യാഴാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇവർ നാട്ടിലേക്കു യാത്ര ചെയ്യും. ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറി മനു മാത്യു, ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം സാമുവേൽ മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദുഹം, വൈസ് പ്രസിഡന്റ് സുനിൽ ചെറിയാൻ, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സൽമാൻ ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP