Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി മുഹറഖ് മലയാളി സമാജം

പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായി മുഹറഖ് മലയാളി സമാജം

സ്വന്തം ലേഖകൻ

മുഹറഖ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി ഇല്ലാതെ പ്രയാസമനുഭവിക്കുന്നവർക്കു മുഹറഖ് മലയാളി സമാജം, ബംഗ്ലാദേശ് സൊസൈറ്റിയും ആയി കൈകോർത്ത് രണ്ട് ആഴ്‌ച്ചത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

നിരവധിപേർക്ക് ആശ്വാസമേകിയ ഫുഡ് കിറ്റ് വിതരണത്തിന് ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്‌മാൻ കാസർഗോഡ്, മുൻ സെക്രട്ടറി സുജ ആനന്ദ്, മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട്, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, സ്പോർട്സ് വിങ് കൺവീനർ ബിജിൻ ബാലൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് കറുകപുത്തൂർ, സാദത്ത് കരിപ്പകുളം, തങ്കച്ചൻ കെ ചാക്കോ എന്നിവർ നേതൃത്വം നൽകി.പ്രസിഡന്റ് അൻവർ നിലമ്പൂർ, എന്റർടൈമെന്റ് സെക്രട്ടറി സജീവൻ വടകര, ബംഗ്ലാദേശ് സൊസൈറ്റി ജനറൽ സെക്രട്ടറി സബുജ് മിലൻ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP