Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊയിലാണ്ടി കൂട്ടം ബഹ്‌റിൻ ചാപ്റ്റർ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊയിലാണ്ടി കൂട്ടം ബഹ്‌റിൻ ചാപ്റ്റർ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

സ്വന്തം ലേഖകൻ

മനാമ: കൊയിലാണ്ടികൂട്ടം ബഹ്‌റൈൻ ചാപ്റ്റർ, അദിലിയ അൽഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് പുതുവർഷ ദിനത്തിൽ തുടങ്ങി ജനുവരി 15 വരെ തുടർച്ചയായി 15 ദിവസം നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. 

രക്ത പരിശോധനക്കോ ഡോക്ടർമാരെ കാണുവാനോ അവസരമില്ലാത്ത 600ൽ പരം സാധാരണക്കാർക്ക് ക്യാമ്പ് കൊണ്ട് പ്രയോജനം ലഭിച്ചു. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, കരൾ, വൃക്ക തുടങ്ങിയ ടെസ്റ്റുകൾ നടത്തി റിസൾട്ടുമായി ഒരു തവണ ഡോക്ടരുടെ പരിശോധനക്കും ക്യാമ്പിൽ പങ്കെടുത്തവർക്ക് അവസരം ലഭിച്ചു.

ക്യാമ്പിന്റ സമാപനത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ ഐ.സി. ആർ. എഫ് ചെയർമാൻ അരുൾദാസ് തോമസ്, കെ.എം. സി. സി ജനറൽ സെക്രട്ടറി അസ്സയിനാർ കളത്തിങ്കൽ, കൊല്ലം പ്രവാസി ഫോറം പ്രസിഡണ്ട് നിസാർ കൊല്ലം, ബഹ്റൈൻ നന്തി അസോസിയേഷൻ പ്രതിനിധി മുസ്തഫ കുന്നുമ്മൽ, അൽഹിലാൽ ഹോസ്പിറ്റൽ സിഇഒ ഡോ: ശരത്ത് ചന്ദ്രൻ, മാർക്കറ്റിങ് മാനേജർ ആസിഫ് മുഹമ്മദ്, അദിലിയ ബ്രാഞ്ച് ഹെഡ് ലിജോയ് ചാലക്കൽ, ബ്രാഞ്ച് ഇൻ ചാർജ് പ്യാരേലാൽ ജെ. എൽ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് പ്രസിഡണ്ട് ഗിരീഷ് കാളിയത്ത് സ്വാഗതവും ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ നന്ദിയും രേഖപ്പെടുത്തി. ട്രെഷറർ നൗഫൽ നന്തി അൽഹിലാലിന് കൊയിലാണ്ടി കൂട്ടത്തിന്റെ ഉപഹാരം കൈമാറി. ഗ്ലോബൽ കമ്മിറ്റി അംഗം തൻസീൽ മായൻവീട്ടിൽ, വൈസ് പ്രസിഡണ്ട് ജബ്ബാർ കുട്ടീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസൽ ഈയഞ്ചേരി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP