Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് ഷിഫയിൽ 15ന്

നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് ഷിഫയിൽ 15ന്

മനാമ: ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഈ മാസം 15ന് വെള്ളിയാഴ്ച കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടക്കു ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി എീ വിഭാഗങ്ങളിൽ സൗജന്യ പരിശോധന നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിൻ, ഹീമോ ഗ്ലോബിൻ പരിശോധനകൾ സൗജന്യമായി നൽകും. ഇതോടൊപ്പം 'ക്യാൻസറും ജങ്ക് ഫുഡും' എന്ന വിഷയത്തിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പ്രദീപ് കുമാർ ക്ലാസ് എടുക്കും. രാവിലെ 10 മുതൽ 11 വരെയാണ് ക്ലാസ്.

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടാ യ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായാണ് ക്യാമ്പ് സംഘടിപ്പിക്കുത്. മൂന്നു മാസം മുമ്പാണ് ബഹ്റൈനിലെ നിലമ്പൂർ താലൂക്ക് അംഗങ്ങൾക്കായി കനോലി നിലമ്പൂർ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്. പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുത്. സംഘടന നിലവിൽ വന്ന ശേഷമുള്ള ആദ്യ സൗജന്യ മെഡിക്കൽ ക്യാമ്പാണിത്.

ബഹ്റൈൻ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ സെന്ററായ ഷിഫയുമായി ഈ ഉദ്യമത്തിനായി കൈകോർക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെും അവർ പറഞ്ഞു. അംഗങ്ങളും കുടുംബാംഗങ്ങളുമായി അഞ്ഞൂറോളം പേർ കൂട്ടായ്മക്കു കീഴിലുണ്ട്. 500 ഓളം പേർക്ക് സൗജന്യ പരിശോധന നടത്താനുള്ള സൗകര്യം ക്യാമ്പിലുണ്ടാകും. പീഡിയാട്രിക്സ്, ഗൈനക്കോളജി എിവക്കായി പ്രത്യേകം രജിസ്റ്റർ ചെയ്യണം. പൊതു ജനങ്ങൾക്കും സൗകര്യം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും www.canolinilambur.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 33748156, 33245246 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഷിഫയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോസിബിലിറ്റിയുടെ ഭാഗമാണ് ഇത്തരം ക്യാമ്പുകളെും ക്യാമ്പിൽ നാലു സ്പെഷ്യാലിറ്റികൾ ഒരു കൂടക്കീഴിൽ നൽകുമെന്നും മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ് അറിയിച്ചു. 2004ൽ ബഹ്റൈനിൽ മെഡിക്കൽ സെന്റർ ആരംഭിച്ചതുമുതൽ ഷിഫ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുുണ്ട്. കഴിഞ്ഞ വർഷം മെയിൽ പുതിയ ഏഴു നില കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടൊയാണ് ഷിഫ പ്രവർത്തിക്കുത്. അതുകൊണ്ട് തന്നേ ഇത്തരം ക്യാമ്പുകൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിയുന്നു. തിരക്കു പിടിച്ച ജോലി, മറ്റു ചുറ്റു പാടുകൾ, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയവ കാരണം യാഥാസമയം ആശുപത്രികളെ സമീപിക്കാൻ കഴിയാത്തവർ ഇത്തരം ക്യാമ്പുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വാർത്താ സമ്മേളനത്തിൽ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയെ പ്രതിനിധീകരിച്ചു പ്രസിഡണ്ട് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി രാജേഷ് വീ.കെ, ട്രഷറർ ഷിബിൻ തോമസ്, വൈസ് പ്രസിഡണ്ട് രമ്യാ റിനോ, മീഡിയ സെൽ കവീനർ ഷബീർ മുക്കൻ എിവരും ഷിഫയെ പ്രതിനിധീകരിച്ചു മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ്, അസിസ്റ്റന്റ് അഡ്‌മിൻ മാനേജർ സക്കീർ ഹുസൈൻ, കോർപ്പറേറ്റ് മാർക്കറ്റിങ് ഓഫീസർ മുഹമ്മദ് ഷഹ്ഫാദ്, എച്.ആർ മാനേജർ മുഹമ്മദ് ഫാബിഷ്, റഹ്മത്ത്, ഇസ്മത്തുള്ള ടി.എ എിവരും പങ്കെടുത്തു,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP